മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തലപ്പത്ത് വൻ മാറ്റങ്ങൾക്ക് സാദ്ധ്യതയെന്ന് സൂചന. 25 വർഷങ്ങളായി അമ്മ സംഘടനയിൽ വിവിധ പദ്ധവികൾ നയിച്ച ഇടവേള ബാബു അമ്മയിൽ നിന്നും ഇടവേളയെടുക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട് . വരുന്ന ജൂൺ 30 ന് നടക്കുന്ന അമ്മയുടെ വാർഷിക യോഗത്തിൽ സ്ഥാനം ഒഴിയും . ഒപ്പം ഇനി അമ്മയുടെ ഭാരവാഹിത്വത്തിൽ ഇല്ലെന്നാണ് ഇടവേള ബാബുവിന്റെ തീരുമാനം. സ്ഥാനം ഒഴിയുന്നതോടെ മോഹൻലാലും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതോടെ മൂന്ന് കൊല്ലത്തിൽ ഒരിക്കൽ നടാക്കാറുള്ള അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പുതിയ ഭാരവാഹികൾ താരസംഘടനയ്ക്ക് ഉണ്ടാവും.
ഈ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഏറ്റവും വലിയ പ്രത്യേക്ത എന്നത് ഇടവേള ബാബു നേതൃസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതാണ്. പുതിയ മുഖങ്ങൾ ഉയർന്ന് വരണ്ടേ എന്നാണ് താരം പറയുന്നത്. ഒരു ഇടവേള നല്ലതാണ്. ഒരു മാറ്റം അനിവാര്യമാണ് എന്നും താരം വ്യക്തമാക്കി.
കഴിഞ്ഞ തവണയും സ്ഥാനത്ത് നിന്ന് ഒഴിയുകയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. എന്നാൽ മമ്മുട്ടിയുടെ വാക്കുകൾക്ക് മുന്നിൽ തീരുമാനം മാറ്റുകയായിരുന്നു. എന്നാൽ ഇത്തവണ എത്ര സമ്മർദ്ദമുണ്ടായാലും നിലപാട് മാറ്റില്ലെന്ന് ഇടവേളബാബു പറയുന്നു.












