തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം.
എബ്രഹാം ഉൾപ്പെടെ നാല് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷിച്ചു. അപകടത്തിൽ എബ്രഹാമിന് സാരമായി പരിക്കേറ്റിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്.












