Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും നിമിഷങ്ങൾ കൊണ്ട് ചാരം; ശത്രുക്കൾക്ക് മേൽ പ്രഹരമാകാൻ രുദ്രം-II മിസൈൽ

by Brave India Desk
Jun 1, 2024, 02:32 pm IST
in Defence, India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയെ ലക്ഷ്യമിട്ട് കരയിൽ പതിയിരിക്കുന്ന ശത്രുക്കൾ ഇനി നിമിഷങ്ങൾ കൊണ്ട് ചാരം. ആന്റി റേഡിയേഷൻ സൂപ്പർ സോണിക് മിസൈൽ ആയ രുദ്രം രണ്ട് ആണ് ഈ ശേഷി നമ്മുടെ വായു സേനയ്ക്ക് നൽകുന്നത്. കഴിഞ്ഞ ദിവസം സുഖോയ് യുദ്ധ വിമാനം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ രുദ്രം ലോകത്തിന് മുൻപിൽ കരുത്ത് തെളിയിച്ചു. സേനയുടെ വജ്രായുധങ്ങളിൽ ഒന്നായ രുദ്ര രണ്ടിന്റെ സവിഷേതകളെക്കുറിച്ച് നമുക്ക് നോക്കാം.

ഭാരതം തദ്ദേശീയമായി നിർമ്മിച്ച മിസൈൽ ആണ് രുദ്രം രണ്ട്. ഇന്ത്യയുടെ പ്രതിരോധ ആയുധ നിർമ്മാതാക്കളായ ഡിആർഡിഒയാണ് ഉപരിതല- ഭൂതല മിസൈലായ രുദ്രം രണ്ടിന്റെ നിർമ്മാതാക്കൾ. ദു:ഖങ്ങൾ ഇല്ലാതെ ആക്കുന്നവൻ എന്നാണ് രുദ്രം എന്നാണ് രുദ്രം എന്ന വാക്കിനർത്ഥം.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പുതു തലമുറ ആന്റി റേഡിയേഷൻ മിസൈൽ ആയ ഇതിന്റെ പരീക്ഷണം ഒഡീഷയിലെ ചന്ദിപൂരിലായിരുന്നു വിജയകരമായി പൂർത്തിയാക്കിയത്. വ്യോമസേനയുടെ ന്‌ട്ടെല്ലായി കണക്കാക്കുന്ന സുഖോയ്-30 എംകെ ഐ വിമാനത്തിൽ ആയിരുന്നു പരീക്ഷണം. ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും പരീക്ഷണത്തിൽ മിസൈൽ കരുത്ത് തെളിയിച്ചു. എല്ലാ ലക്ഷ്യങ്ങളും നിറവേറ്റാൻ പ്രാപ്തമാണ് രുദ്രം മിസൈലുകൾ എന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്.

ഇലക്ട്രോ ഒപ്റ്റിക്കൽ സംവിധാനങ്ങൾ , റഡാറുകൾ, ടെലിമെട്രി സ്റ്റേഷനുകൾ എന്നിവ ഉപയോഗിച്ചായിരുന്നു പരീക്ഷണത്തിലെ വിവരങ്ങൾ വിലയിരുത്തിയിരുന്നത്. ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിന് സമീപ പ്രദേശങ്ങളിലും സുഖോയ് വിമാനങ്ങളെ വഹിച്ച കപ്പലിൽ ഉൾപ്പെടെ ഈ സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു.

കരയിലെ ശത്രുക്കളെയാണ് മിസൈൽ പ്രധാനമായും ലക്ഷ്യമിടുന്നത്. കരയിലുള്ള ശത്രുക്കളുടെ നിരീക്ഷണ സംവിധാനങ്ങൾ നിമിഷങ്ങൾ കൊണ്ട് ചാമ്പലാക്കാൻ മിസൈലുകൾക്ക് കഴിയും. ശത്രുക്കളുടെ ബങ്കറുകൾ കണ്ടെത്തി ഞൊടിയിടയിൽ തകർക്കാനും ഇവയ്ക്ക് ശേഷിയുണ്ട്.

മണിക്കൂറിൽ 6,791 കിലോ മീറ്ററാണ് രുദ്രം 2 മിസൈലിന്റെ പരമാവധി വേഗത. 350 കിലോ മീറ്റർ ആണ് ഇതിന്റെ ദൂരപരിധി. 200 കിലോ ഗ്രാം പേ ലോഡുകൾ വഹിക്കാനുള്ള ശേഷി ഈ മിസൈലുകൾക്കുണ്ട്. 200 കിലോ ഗ്രാം ആണ് ഇതിന്റെ പോർമുനയുടെ ഭാരം. മിറാഷ് 2000 നിൽ നിന്നും രുദ്രം രണ്ട് വിേേക്ഷപിക്കാൻ കഴിയും.

രാജ്യം തദ്ദേശീയമായി നിർമ്മിച്ച രുദ്രം 1 മിസൈലിന്റെ നവീകരിച്ച പതിപ്പാണ് രുദ്രം 2. റഷ്യയുടെ ആന്റി റേഡിയേഷൻ മിസൈലുകളായ കെ.എച്ച് 31 എഎസ്, കെ.എച്ച് 31 പിഎസ് എന്നീ മിസൈലുകളോട് കിടപിടിക്കുന്നതാണ് രുദ്രം രണ്ട്. ഈ രണ്ട് മിസൈലുകളും ഇന്ത്യ 2001 ൽ വാങ്ങിയിരുന്നു. നിലവിൽ കെ.എച്ച് 31 മിസൈൽ ഇന്ത്യൻ നാവിക സേനയും വ്യോമ സേനയും ഉപയോഗിക്കുന്നുണ്ട്.

രുദ്രം വണ്ണിന്റെ പരീക്ഷണം സുഖോയ് 30 എംകെഐൽ 2020 ഒക്ടബോറിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതോടെയാണ് കൂടുതൽ പ്രഹരശേഷിയുള്ള രുദ്രം രണ്ടിനായുള്ള പ്രവർത്തനങ്ങളിലേക്ക് വ്യോമസേന കടന്നത്. 100 മുതൽ 150 കിലോ മീറ്റർവരെ അകലെയുള്ള ശത്രുവിനെയാണ് രുദ്രം 1 കൊണ്ട് തകർക്കാൻ കഴിയുക. ശബ്ദത്തെക്കാൾ രണ്ട് മടങ്ങ് വേഗതയിൽ വിമാനങ്ങൾക്ക് സഞ്ചരിക്കാം. ചെങ്കുത്തായ പ്രദേശങ്ങളിൽ 15 കിലോ മീറ്റർ ഉയരത്തിൽ നിന്നും പ്രയോഗിക്കാം എന്നതാണ് രുദ്രം വണ്ണിന്റെ സവിശേഷത.

Tags: rudram missileair force
Share6
Tweet
Send
Share

Latest stories from this section

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies