ന്യൂഡൽഹി : അരുണാചൽ പ്രദേശ് സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം ഇന്ന്. രാവിലെ ആറുമണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. 60 നിയമസഭാ മണ്ഡലങ്ങളാണ് അരുണാചൽ പ്രദേശിൽ ഉള്ളത്. സിക്കിമിൽ 32 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ . വാശിയേറിയ നിയമസഭ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് രണ്ട് സംസ്ഥാനങ്ങളും സാക്ഷ്യം വഹിച്ചത്.
സിക്കിമിൽ പ്രാദേശിക പാർട്ടികൾ തമ്മിലാണ് മത്സരം.നിലവിൽ ഭരണം സിക്കിം ക്രാന്തികാരി പാർട്ടിയുടെ കയ്യിലാണ്. മുഖ്യമന്ത്രി പ്രേം സിംഗ് മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാലിംഗ് മുൻ ഫുട്ബോൾ താരം ബൈചുംഗ് ബൂട്ടിയ തുടങ്ങിയവരാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.
അരുണാചൽ പ്രദേശിൽ ഭരണകക്ഷിയായ ബിജെപി 10 സീറ്റുകളിൽ എതിരില്ലാതെ വിജയിച്ചതിനാൽ ബാക്കി 50 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ ആണ് നടക്കുന്നത്. 2019 ൽ 41 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയത് .കോൺഗ്രസ് 4 സീറ്റുകളും ജെഡിയു 7 സീറ്റുകളിലും എൻ പിപി 5 സീറ്റുകളിലും ആണ് വിജയം നേടിയത്.
Discussion about this post