ഭൂമി നെടുകെ പിളർന്നാലും ആകാശം താഴെ വീണാലും നടക്കില്ല എന്ന് വിചാരിച്ച ഒരു കാര്യമാണ് കഴിഞ്ഞ ദിവസം പാകിസ്താനിൽ നടന്നിരിക്കുന്നത്
പാക് അധീന കശ്മീർ നിയമപരമായും ഭരണ ഘടനാ പരമായും ഞങ്ങളുടേതല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്താൻ
പാക് അധീന കശ്മീർ അഥവാ പിഒകെ ഒരു വിദേശ പ്രദേശമാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയിലാണ് പാകിസ്ഥാൻ സർക്കാർ തുറന്ന് സമ്മതിച്ചിരിക്കുന്നത്.
പ്രാദേശിക കശ്മീരി കവിയും മാദ്ധ്യമ പ്രവർത്തകനുമായ അഹമ്മദ് ഫർഹാദ് ഷായെ തട്ടിക്കൊണ്ടുപോയ കേസിൻ്റെ വാദം കേൾക്കുന്നതിനിടെയാണ് മെയ് 31 വെള്ളിയാഴ്ച അപൂർവ്വങ്ങളിൽ അപൂർവ്വമായ തുറന്നു പറച്ചിൽ പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
കാശ്മീരി കവി ഫർഹാദ് പിഒകെയിൽ പോലീസിൻ്റെ കസ്റ്റഡിയിലാണെന്നും വിദേശ ഭൂമിയിലായതിനാൽ ഹാജരാക്കാൻ കഴിയില്ലെന്നും പാകിസ്ഥാൻ സർക്കാരിൻ്റെ അഭിഭാഷകനാണ് ഇസ്ലാമാബാദ് ഹൈക്കോടതിയെ അറിയിച്ചത്. പിഒകെ പാകിസ്താന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും അഭിഭാഷകർ പറഞ്ഞു.
എന്നാൽ എന്താണ് ജമ്മു കശ്മീർ വിഷയം ? എങ്ങനെയാണ് പി ഓ കെ പാകിസ്താന്റേതായത്
1947-ൽ ഇന്ത്യാ വിഭജനത്തിനു ശേഷം, കശ്മീരിലെ രാജാവായിരുന്ന മഹാരാജ ഹരി സിംഗ് ജമ്മു കശ്മീർ ഇൻസ്ട്രുമെൻ്റ് ഓഫ് അക്സഷൻ ഒപ്പുവെച്ചു, അതുവഴി ഇന്ത്യൻ ജമ്മു കശ്മീർ എന്ന രാജഭരണ പ്രദേശം ഇന്ത്യൻ യൂണിയനിൽ ചേർന്ന് ഇന്ത്യയുടെ പരമാധികാരം അംഗീകരിച്ചു. ഇന്ത്യയിലെ എല്ലാ നാട്ടുരാജ്യങ്ങളും ഇതേ ഉടമ്പടിയിൽ ഒപ്പുവച്ചു കൊണ്ടാണ് ഇന്ത്യയുടെ ഭാഗമായത്. അതായത് ഇൻസ്ട്രുമെൻ്റ് ഓഫ് അക്സഷൻ പ്രകാരം ഇന്ത്യയിലെ മറ്റേത് സംസ്ഥാനവും പോലെ ഒരു സംസ്ഥാനം മാത്രമാണ് ജമ്മു കശ്മീർ.
എന്നാൽ 1947 ഒക്‌ടോബറിൽ പാകിസ്ഥാൻ സൈന്യം ഗോത്രവർഗക്കാരെ സംഘടിപ്പിച്ച് ഒരു കലാപം സംഘടിപ്പിക്കുകയും മഹാരാജ ഹരിസിംഗിനെ ആക്രമിക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും പാക് അധീന കശ്മീർ തിരിച്ചു പിടിക്കുന്നതിന്റെ വക്കിലെത്തുകയും ചെയ്തു. ആ സമയത്ത് ബ്രിട്ടീഷ് പ്രതിനിധിയായ മൌണ്ട് ബാറ്റൺ പ്രഭുവിന്റെ നിർദ്ദേശ പ്രകാരം നെഹ്‌റു കശ്മീർ പ്രശ്നം ഐക്യരാഷ്ട്ര സഭയിലേക്ക് കൊണ്ട് പോവുകയും വെടി നിർത്തൽ കരാർ നിലവിൽ വരുകയും ചെയ്തു.
ഈ വെടി നിർത്തൽ കരാർ ഇല്ലാതിരുന്നുവെങ്കിൽ, ഇന്ത്യൻ സൈന്യം മുഴുവൻ കാശ്മീരും തിരിച്ചു പിടിക്കുമായിരിന്നു.
എന്നാൽ ഇപ്പോൾ, പാക് അധീന കശ്മീർ തങ്ങളുടെ ഭാഗമല്ലെന്ന് പാകിസ്താൻ സർക്കാർ തന്നെ തുറന്നു പറഞ്ഞതോടെ രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല് എന്ന അവസ്ഥയിലേക്കാണ് പി ഓ കെ യുടെ കാര്യങ്ങൾ പോകുന്നത്
നരേന്ദ്ര മോദി ഭരണത്തിലെ ഏറ്റവും ഐതിഹാസിക നടപടിയായി കരുതുന്ന സംഭവമാണ് ജമ്മു കാശ്മീരിന് നൽകി പോന്ന പ്രേത്യേക പദവി ഇല്ലാതാക്കിയത്. മോദി ഹെ തോ മുംകിൻ ഹെ, അഥവാ മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണ് എന്ന് മുഴുവൻ ഭാരതവും വിശ്വസിക്കാൻ തുടങ്ങിയത് ആർട്ടിക്കിൾ 370 കശ്മീരിന്റെ തലയിൽ നിന്നും എടുത്തു കളഞ്ഞതോടു കൂടെയാണ്.
എന്നാൽ എപ്പോൾ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ് ജമ്മു കാശ്മീരിന് നൽകി പോന്ന പ്രേത്യേക പദവി നിർത്തലാക്കിയോ, അപ്പോൾ മുതൽ ജനങ്ങളുടെ നാവിൽ നിന്നും സ്ഥിരമായി വന്നു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്, എപ്പോഴാണ് ബാക്കിയുള്ള കശ്മീർ കൂടി ഇങ്ങെടുക്കുന്നത് എന്ന്.
ഇന്ത്യയിലുള്ള കശ്മീർ പോലും നമ്മുടെ ഭാഗമാണ് എന്ന് വിശ്വസിക്കാൻ ജനങ്ങൾ മടിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്നാണ്, അങ്ങനെ പാക് അധീന കാശ്മീർ അങ്ങനെ പാകിസ്താൻ കൈവശം വെക്കേണ്ട എന്ന് ഭാരതീയർ പറയാൻ തുടങ്ങിയത്. അതെ മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണ് എന്ന് ജനങ്ങൾ കൂടി വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു കുറച്ചയിട്ട്.
അതെ സമയം പി ഓ കെ തിരിച്ചു പിടിക്കുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ് എന്നാണ് മോദിയടക്കമുള്ള എല്ലാ ബി ജെ പി നേതാക്കളും വ്യക്തമാക്കിയത്.
പി ഓ കെ ഭരണ ഘടനാപരമായി നമ്മുടേതാണ് എന്ന് അമിത് ഷായും രാജ് നാഥ് സിംഗും, എസ് ജയശങ്കറും ആവർത്തിച്ചാവർത്തിച്ച് വ്യക്തമാക്കിയിരിന്നു.
ജമ്മു കാശ്മീർ ഭരണഘടനയുടെ ആറാം ഭാഗത്തിലെ ആർട്ടിക്കിൾ 48, പാകിസ്ഥാൻ ഭരിക്കുന്ന കശ്മീരിനെ “പാകിസ്ഥാൻ അധിനിവേശ പ്രദേശം” (പിഒകെ) എന്നാണ് നിർവചിച്ചിരിക്കുന്നത്.
ജമ്മു കശ്മീർ നിയമസഭയിൽ 111 സീറ്റുകളാണുള്ളത് ഈ സീറ്റുകളിൽ 24 എണ്ണം പാകിസ്ഥാൻ നിയന്ത്രിത കശ്മീരിൽ നിന്നുള്ള പ്രതിനിധികൾക്കായി നമ്മുടെ ഭരണ ഘടന സംവരണം ചെയ്തിട്ടുണ്ട്.
പാകിസ്താൻ നിയമവ്യവസ്ഥയുടെ ഭാഗമല്ല പാക് അധീന കശ്മീർ എന്ന് അവരുടെ സർക്കാർ അഭിഭാഷകൻ തന്നെ വ്യക്തമാക്കിയതോടെ, പാക് അധീന കശ്മീരിന്റെ മേൽ ഇസ്ലാമാബാദിന് നിയമപരമായി ഒരു ബന്ധവും ഇല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.
ഇതോടു കൂടി, പാക് അധീന കശ്മീർ ഇന്ത്യയിലേക്ക് എപ്പോൾ ചേരും എന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്
Leave a Comment