Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

ആയുധമുള്ളതോ ഇല്ലാത്തതോ വിഷയമില്ല ; മുന്നിൽ പെട്ടാൽ തീർന്നതു തന്നെ : ഇത് ഇന്ത്യൻ ആർമി ഘാതക് പ്ലാറ്റൂൺ

by Brave India Desk
Jul 20, 2020, 01:21 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

എതിർക്കാനായി മുന്നിൽ വരുന്ന എന്തിനേയും നിശ്ശേഷം തകർത്തുകളയുക , ചിന്തിക്കാൻ പോലും സമയം കിട്ടുന്നതിനു മുൻപ് മിന്നൽ പിണർ പോലെ ആക്രമിച്ച് ഇല്ലാതാക്കുക , ആയുധമില്ലെങ്കിലും അപകടകാരികളായ സ്പെഷ്യൽ കമാൻഡോ സംഘം – ഇന്ത്യൻ ആർമി ഘാതക് പ്ലാറ്റൂൺ – ദ കില്ലിംഗ് മെഷീൻസ്

ഇന്ത്യൻ ഇൻഫൻട്രി ബറ്റാലിയനുകളുടെ കുന്തമുനയാണ് ഘാതക് കമാൻഡോ പ്ലാറ്റൂണുകൾ. ശത്രുവിനെ അവന്റെ സ്ഥലത്ത് ചെന്ന് പ്രത്യാക്രമണം നടത്തുകയെന്നതാണ് ഘാതക് കമാൻഡോകളുടെ ദൗത്യം. ബറ്റാലിയൻ പിൻനിരയിൽ നിലയുറപ്പിക്കുമ്പോൾ അടിച്ചകത്തു കയറി കയ്യിൽ കിട്ടുന്നതൊക്കെ തകർത്തുകളയുന്ന സ്പെഷ്യൽ അറ്റാക്ക്. എതിരാളികൾക്ക് ചിന്തിക്കാൻ സമയം കിട്ടുന്നതിനു മുൻപ് തന്നെ ഘാതക് പണി പൂർത്തിയാക്കി മടങ്ങും. ഘാതകിനു മുന്നിൽ പെട്ടാൽ ഫലം മരണമാണെന്നതിൽ സംശയമില്ല .. ഗാൽവാനിലെ സംഭവത്തിനു ശേഷം അത് നന്നായി എതിരാളികളും ലോകവും മനസ്സിലാക്കിക്കഴിഞ്ഞു.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ബറ്റാലിയനുകളിലെ ഏറ്റവും ശാരീരിക ക്ഷമതയും കഴിവും അഭ്യാസമികവുമുള്ള ഇരുപത് പേരെയാണ് ഘാതക് കമാൻഡോകളായി തെരഞ്ഞെടുക്കുന്നത്. ക്യാപ്ടനാണ് പ്ലാറ്റൂണിന്റെ ചുമതല. അതിർത്തി കടന്ന് ആക്രമണം നടത്തുന്നതും ശത്രുവിന്റെ തന്ത്രപ്രധാനമായ സംവിധാനങ്ങൾ തകർക്കുന്നതും ഇവരുടെ ജോലിയാണ്. ശത്രുവിന്റെ നിരയിലിറങ്ങി കുറച്ച് സമയം കൊണ്ട് പരമാവധി നാശനഷ്ടങ്ങളുണ്ടാക്കി തിരിച്ചെത്തുക എന്നതാണ് ഘാതകിന്റെ പൊതുവേയുള്ള രീതി.

ഇന്ത്യൻ സൈന്യത്തിൽ അംഗമാകുക എന്നതാണ് ഘാതക് പ്ലാറ്റൂണിലെത്താനുള്ള ഒരേയൊരു വഴി.മുപ്പത് വയസ്സിൽ താഴെയുള്ളവർക്ക് മാത്രമേ ഘാതകിലേക്ക് എത്താൻ കഴിയൂ. രണ്ട് ടൈപ്പ് ട്രെയിനിംഗാണ് ഘാതകിന് ലഭിക്കുന്നത്. ഓഫീസർമാർക്കും നോൺ കമ്മീഷൻഡ് ഓഫീസർമാർക്കും പ്രത്യേക ട്രെയിനിംഗാണ് നൽകുക. ഓഫീസർ പരിശീലനത്തിൽ ആസൂത്രണവും നേതൃശേഷിയും പ്രധാന വിഷയങ്ങളാകും.പാരാ സ്പെഷ്യൽ ഫോഴ്സിനും മാർകോസിനും അനുസരിച്ചുള്ള അതി കഠിനമായ പരിശീലനങ്ങളില്ലെങ്കിലും ഘാതക് കമാൻഡോയും ഏറെക്കുറെ സമാനമായ പരിശീലനങ്ങൾ നേരിടേണ്ടി വരും.

ഓരോ ആഴ്ച്ച കഴിയുന്തോറും പരിശീലനത്തിന്റെ കാഠിന്യം കൂടും. ആയുധവും മറ്റ് അനുബന്ധ സാധനങ്ങളുമൊക്കെ ചേർത്ത് ഇരുപത്തഞ്ച് കിലോയോളം ഭാരവും പേറി പത്ത് കിലോമീറ്റർ ഓട്ടമാണ് രണ്ടാമത്തെ ആഴ്ച്ചയിൽ ഉണ്ടാവുക. പിന്നീട് ഇത് 20 , 30, 40 കിലോമീറ്ററുകളായി ഓരോ ആഴ്ച്ചയിലും മാറും. ആറുമണിക്കൂർ പത്ത് മിനിട്ട് കൊണ്ടാണ് നാൽപ്പത് കിലോമീറ്റർ ഓടിത്തീർക്കേണ്ടത്.സായുധരായ ശത്രുക്കളോട് ആയുധമില്ലാതെയുള്ള പോരാട്ടം .. സ്ഫോടകവസ്തു നിർമ്മാണം.. കൂട്ടിച്ചേർക്കലും നശീകരണവും … റോക്ക് ക്ലൈംബിംഗ് .. അത്യപൂർവ്വ സാഹചര്യങ്ങളിൽ ജീവിക്കാനുള്ള കഴിവ് , ഫസ്റ്റ് എയ്ഡ് തുടങ്ങി വിവിധങ്ങളായ കമാൻഡോ ടെക്നിക്കുകൾ ഈ കാലയളവിൽ സ്വായത്തമാക്കും.

രണ്ട് കോഴ്സുകളും 42 ആഴ്ച്ച ദൈർഘ്യമുള്ളതാണ്. ഒരു ദിവസം 15 പീര്യഡുകളായിട്ടാണ് പരിശീലനം. ആത്മവിശ്വാസം , കരുത്ത് , പോരാട്ട വൈദഗ്ദ്ധ്യംമെന്നിവ ഈ പരിശീലനകാലയളവിൽ മാറ്റുരയ്ക്കും. മാനസികമായി കരുത്ത് നേടാനും ശാരീരികമായ ആവശ്യങ്ങളെ പരമാവധി കുറയ്ക്കാനും പരിശീലനം സഹായിക്കും. ഉറക്കമില്ലാതെ ദിവസങ്ങളോളം കഴിയാനുതകുന്ന പരിശീലനവും ഘാതക് കമാൻഡോയ്ക്ക് ലഭിക്കും. പർവത് ഘാതക് സ്കൂൾ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ പരിശീലനം പൂർത്തിയാക്കുന്നതോടെ ഇന്ത്യൻ സൈന്യത്തിന്റെ കുന്തമുനയായ ഘാതക് കമാൻഡോകൾ റെജിമെന്റുകളുടെ ഭാഗമാകും.

കാർഗിൽ യുദ്ധത്തിൽ ടൈഗർ ഹിൽ പിടിച്ചെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച പരം‌വീർ ചക്ര ജേതാവ് യോഗേന്ദ്ര സിംഗ് യാദവ് ഘാതക് കമാൻഡോ എന്താണെന്നുള്ളത് കാട്ടിത്തരുന്നു. എല്ലാ ബങ്കറുകളും നശിപ്പിച്ച് ശത്രുക്കളെ ഇല്ലാതാക്കി ടൈഗർ ഹിൽ പിടിച്ചെടുക്കുമ്പോൾ യോഗേന്ദ്ര സിംഗ് യാദവിന്റെ ശരീരത്തിലേറ്റത് 21 വെടിയുണ്ടകളായിരുന്നു. മരണത്തെപ്പോലും അതി ജീവിക്കുമ്പോൾ ആ ഘാതക് കമാൻഡോയുടെ വയസ്സ് വെറും പത്തൊൻപത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരം‌വീർ ചക്ര ജേതാവ്.

കശ്മീരിൽ ഇരുപതോളം വരുന്ന ഭീകരരെ എതിരിട്ട് അതിൽ പന്ത്രണ്ടെണ്ണത്തെയും വകവരുത്തിയ മറാത്താ ലൈറ്റ് ഇൻഫൻട്രി ഘാതക് പ്ലാറ്റൂണിന്റെ കമാൻഡറായിരുന്ന ലെഫ്റ്റനന്റ് നവദീപ് സിംഗിന് രാജ്യം മരണാനന്തര ബഹുമതിയായി സമാധാന കാലത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോക ചക്ര നൽകി ആദരിച്ചു. ഉറി ആക്രമണത്തിനെതിരെ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ പാരാ സ്പെഷ്യൽ ഫോഴ്സിനൊപ്പം ബിഹാർ, ഡോഗ്ര റെജിമെന്റുകളിലെ ഘാതക് കമാൻഡോകളും പങ്കെടുത്തിട്ടുണ്ട്.

ഗാൽവനിൽ ചൈനീസ് അതിക്രമത്തിന്റെ കഴുത്തൊടിച്ച ഗുർതേജ് സിംഗ് മൂന്നാം പഞ്ചാബ് ഘാതക് പ്ലാറ്റൂണിലെ അംഗമായിരുന്നു. പിന്നിൽ നിന്നുള്ള ആക്രമണത്തിൽ വീരമൃത്യു വരിക്കുന്നതിനു മുൻപ് പന്ത്രണ്ട് ശത്രു സൈനികരെയാണ് 24 കാരനായ ഗുർതേജ് സിംഗ് ഇല്ലാതാക്കിയത്. അസാമാന്യമായ ചങ്കുറപ്പും പോരാട്ട വീര്യവും കൊണ്ട് ഇന്ത്യയുടെ ഘാതക് പ്ലാറ്റൂൺ എന്നാൽ എന്താണെന്ന് ലോകം തന്നെ മനസ്സിലാക്കുകയും ചെയ്തു.

ഏഴായിരത്തോളം ഘാതക് കമാൻഡോകളാണ് ‌ഇന്ന് ഇന്ത്യൻ സൈനിക റെജിമെന്റുകളുടെ കുന്തമുനയായി ഇപ്പോഴുള്ളത്. ആധുനികമായ ആയുധങ്ങളും സ്നൈപ്പർ ഗണ്ണുകളും ഘാതകിന്റെ ആയുധ ശേഖരത്തിൽ പെടും. ആയുധമുള്ളതോ ഇല്ലാത്തതോ ഘാതകിനൊരു വിഷയമില്ല – ജീവന്റെ അവസാന ശ്വാസം വരെ എതിരാളിയെ തകർക്കുക എന്നതല്ലാതെ മറ്റൊരു ചിന്തയുമില്ല ഘാതകിന് . അക്ഷരാർത്ഥത്തിൽ കില്ലിംഗ് മെഷീൻസ് – !

Tags: GhatakfeaturedSPECIAL FORCESainikam
Share28
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies