ന്യൂഡൽഹി: രാജ്യം മുഴുവനും ആകാംഷയോടെ ഉറ്റുനോക്കുന്ന വോട്ടെണ്ണൽ അൽപ്പസമയത്തിന് ശേഷം ആരംഭിക്കും. ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ശുഭ പ്രതീക്ഷയിലാണ് മുന്നണികൾ. മൂന്നാം ഊഴത്തിന് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി സർവ്വസന്നാഹങ്ങളും ഒരുക്കി കാത്തിരിക്കുമ്പോൾ മറുവശത്ത് അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഇൻഡി മുന്നണി.
എക്‌സിറ്റ് പോളുകളിൽ ഭൂരിപക്ഷവും എൻഡിഎയ്ക്ക് അനുകൂലമായത് ബിജെപി പാളയത്തിൽ വലിയ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. എന്നാൽ 295 സീറ്റുകളോളം നേടി അധികാരം പിടിക്കുമെന്നാണ് ഇൻഡി മുന്നണിയുടെ അവകാശവാദം.
വോട്ടെണ്ണൽ നടപടികളുടെ ആദ്യ പടിയായ സ്‌ട്രോങ് റൂമുകൾ തുറന്നു തുടങ്ങി. തിരുവനന്തപുരത്തും എറണാകുളത്തും സ്‌ട്രോങ് റൂമുകൾ തുറന്നു. തിരുവനന്തപുരത്ത് സർവോദയ സ്‌കൂളിലും എറണാകുളത്ത് മഹാരാജാസ് കോളേജിലുമാണ് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചത്. രാവിലെ ആറ് മണിയോടെയാണ് സ്‌ട്രോങ് റൂമുകൾ തുറന്ന് തുടങ്ങിയത്
Discussion about this post