ബോളിവുഡ് സൂപർ താരം കങ്കണ റണാവത്ത് തൻ്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിൽ ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്‌സഭാ സീറ്റിൽ നിന്ന് ലീഡ് ചെയ്യുന്നു. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിൻ്റെ മകൻ കോൺഗ്രസിൻ്റെ വിക്രമാദിത്യ സിങ്ങിനെതിരെയാണ് റണാവത്ത് മത്സരിക്കുന്നത്. മുപ്പത്തി നാല് കാരനായ സിംഗ് മുമ്പ് രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്, എന്നാൽ ഇത് പാർലമെൻ്റ് സീറ്റിനായുള്ള അദ്ദേഹത്തിൻ്റെ ആദ്യ ശ്രമമാണ്.
മാണ്ഡി ലോക്‌സഭാ സീറ്റ് 2014-ലും 2019-ലും യഥാക്രമം 49.97%, 68.75% വോട്ടുകൾ നേടി ഭാരതീയ ജനതാ പാർട്ടിയുടെ രാം സ്വരൂപ് ശർമ്മ വിജയിച്ച സ്ഥലമാണ്. എന്നിരുന്നാലും കഴിഞ്ഞ തവണ വിക്രമാദിത്യ സിംഗിന്റെ ‘അമ്മ പ്രതിഭാ സിംഗാണ് അവിടെ വിജയിച്ചത്
Discussion about this post