തിരുവനന്തപുരം: തൃശ്ശൂരിന് പിന്നാലെ കാവി അണിയാൻ തിരുവനന്തപുരവും. ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ഉയർന്ന ലീഡ് തുടരുകയാണ്. 13,000 വോട്ടുകൾക്ക് മുൻപിലാണ് നിലവിൽ രാജീവ് ചന്ദ്രശേഖർ. ഭൂരിപക്ഷം 13,000 കടന്നതോടെ തിരുവനന്തപുരത്ത് എൻഡിഎ വിജയം ഏറെക്കുറേ ഉറപ്പിച്ചു.
തിരുവനന്തപുരത്ത് വോട്ടെണ്ണൽ ആരംഭിച്ച മണിക്കൂറുകളിൽ ലീഡ് നില മാറി മറിഞ്ഞിരുന്നു. ഇടയ്ക്ക് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലീഡ് ചെയ്തിരുന്നു എങ്കിലും പിന്നീട് രാജീവ് ചന്ദ്രശേഖർ ശക്തമായി തിരിച്ചുവരികയായിരുന്നു.
Discussion about this post