ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. 240 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് 294 സീറ്റുകളാണ് ലഭിച്ചത്. ഇൻഡി സഖ്യത്തിനാകട്ടെ 231 സീറ്റുകളാണ് ലഭിച്ചത്. 99 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 272 സീറ്റുകളാണ് നിലവിൽ ഒരു മുന്നണിയ്ക്ക് സർക്കാരുണ്ടാക്കാൻ ആവശ്യമായി വരുന്നത്. നിലവിലെ സാഹചര്യത്തിൽ എൻഡിഎ തന്നെയാണ് വലിയ മുന്നണിയെങ്കിലും പ്രതീക്ഷ കൈവിടാതിരിക്കുകയാണ് ഇൻഡി സഖ്യവും കോൺഗ്രസ് നേതാക്കളും.
ഇൻഡി സഖ്യത്തെ വിപുലീകരിക്കാനാണ് ശ്രമം. കേവല ഭൂരിപക്ഷം നേടിയ എൻ.ഡി.എ.യ്ക്കൊപ്പമുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു എന്നിവരുമായി ചർച്ച നടത്താനാണ് കോൺഗ്രസ് നീക്കം. നിതീഷ് കുമാറിന്റെ പാർട്ടി 12 സീറ്റുകളും ടിഡിപി 16 സീറ്റുകൾ നേടുകയും ചെയ്തതോടെ വളരെ നിർണായകമായി.
രണ്ട് സഖ്യകക്ഷികളുമായും സർക്കാർ രൂപവത്കരണ സാധ്യതകൾ സംബന്ധിച്ച ചർച്ച നടത്തുമെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പറഞ്ഞു. ഇൻഡി മുന്നണിയിൽ ഉൾപ്പെട്ട ഉദ്ദവ് താക്കറെയാണ് ഇക്കാര്യം ആദ്യമായി പൊതുവിടത്തിൽ പങ്കുവെച്ചത്.
അഭ്യൂഹങ്ങൾ ശക്തമായതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ എൻഡിഎ സഖ്യത്തിനൊപ്പം തന്നെ നിലനിൽക്കുമെന്ന സൂചന നൽകി ആന്ധ്ര പ്രദേശിലെ ടിഡിപി നേതാവായ ചന്ദ്രബാബു നായിഡു രംഗത്തെത്തി. ആന്ധ്രയിലെ ജനവിധി എൻഡിഎയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് നായിഡു സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. മോദിക്കൊപ്പം നിന്ന് ആന്ധ്രയുടെ പ്രതാപം വീണ്ടെടുക്കാം. നിർണായകമായ നാളത്തെ എൻഡിഎ യോഗത്തിൽ പങ്കെടുക്കുമെന്നും ടിഡിപി അറിയിച്ചു
Discussion about this post