ഡല്ലാസ്: ആരും പ്രതീക്ഷിക്കാത്ത അട്ടിമറിയിൽ . മുന്‍ ചാമ്പ്യന്‍മാരും നിലവിലെ റണ്ണറപ്പുകളുമായ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ച്അമേരിക്ക. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ അവസാന ഓവറിൽ 6 പന്തുകളില്‍ 19 റണ്‍സ് വേണമായിരുന്ന പാകിസ്ഥാന് 13 റണ്‍സ് നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ.
മത്സരത്തില്‍ രണ്ട് ടീമുകളും 20 ഓവറില്‍ 159 റണ്‍സ് നേടി തുല്യത പാലിച്ചതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്
അതെ സമയം സൂപ്പർ ഓവറിൽ മുഹമ്മദ് ആമിര്‍ മൂന്ന് വൈഡ് ബോളുകള്‍ എറിഞ്ഞത് മത്സരഫലത്തില്‍ നിര്‍ണായകമായി. യുഎസ്എക്ക് വേണ്ടി ഇന്ത്യന്‍ വംശജനായ സൗരഭ് നേത്രാവല്‍ക്കറാണ് സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. .
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടിയത്. ബാബര്‍ അസം 44(43), ഷദാബ് ഖാന്‍ 40(25) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്. ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍ 9(8), ഉസ്മാന്‍ ഖാന്‍ 3(3), ഫഖര്‍ സമന്‍ 11(7) എന്നീ മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
തുടക്കത്തില്‍ തന്നെ പാക് ബാറ്റിംഗ് നിരയെ വിറപ്പിക്കാൻ യു എസ് ബൗളിങ്ങിനായിരിന്നു. ഒരവസരത്തില്‍ 4.4 ഓവറില്‍ 26ന് മൂന്ന് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. യുഎസ്എക്ക് വേണ്ടി നോസ്തുഷ് കെന്‍ജിഗെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സൗരബ് നേത്രാവല്‍ക്കര്‍ രണ്ട് വിക്കറ്റും അലി ഖാന്‍, ജസ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.









