നാരായൺപുർ: ഛത്തീസ്ഗഢിൽ ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. നാരായണ്‍പുര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാസേന ഏഴ് ഭീകരരെ വധിച്ചത്. സംഭവത്തിൽ. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് ഓര്‍ച്ച മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായെത്തിയതായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. തുടർന്ന് ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു.യൂണിഫോം ധരിച്ച നിലയിലായിരുന്നു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍. ഇവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്തുനിന്ന് ചില ആയുധങ്ങളും കണ്ടെത്തി.
ഇതോടെ, സംസ്ഥാനത്ത് ഈവര്‍ഷം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരുടെ എണ്ണം 125 ആയി.
Discussion about this post