ലക്‌നൗ : ഉത്തർപ്രദേശിലെ വോട്ടർമാർക്ക് നന്ദി അറിയിക്കാൻ പുതിയ യാത്രയുമായി കോൺഗ്രസ്. ധന്യവാദ് എന്നാണ് ഇത്തവണത്തെ യാത്രയ്ക്ക് കോൺഗ്രസ് പേരിട്ടിരിക്കുന്നത്. ജൂൺ 11 മുതൽ 15 വരെയാണ് ധന്യവാദ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 403 നിയമസഭാ മണ്ഡലങ്ങളിലും ധന്യവാദ് യാത്ര സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
പാർട്ടിയുടെ മുതിർന്ന നേതാക്കളും പ്രവർത്തകരും യാത്രയിൽ പങ്കെടുക്കും. കൂടാതെ വിവിധ സമുദായങ്ങളിൽപ്പെട്ടവരെ ഭരണഘടനയുടെ പകർപ്പ് നൽകി ആദരിക്കുകയും ചെയ്യും എന്നാണ് വിവരം.
അതേസമയം ഉത്തർപ്രദേശിലെ ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളിൽ കോൺഗ്രസ് ആറ് സീറ്റുകളിൽ വിജയിച്ചപ്പോൾ 37 സീറ്റുകളിലും വിജയം നേടിയത് സമാജ്‌വാദി പാർട്ടിയായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിലും എസ്.പിക്ക് അഞ്ച് സീറ്റിലും വിജയിക്കാൻ മാത്രമാണ് സാധിച്ചിരുന്നത്.
Discussion about this post