ന്യൂഡൽഹി : മുന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകുന്നേരം 7 .15 രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. വിദേശനേതാക്കളും രാജ്യത്തെ പ്രത്യേക ക്ഷണിതാക്കളും അടക്കം എണ്ണായിരത്തോളം ആളുകളാണ് ചടങ്ങിനെത്തുന്നത്. ഇന്ത്യയെ സംബന്ധിച്ച് സുപ്രധാന നിമിഷമാണിത്. ഏകദേശം 45 മിനിറ്റോളം നീളുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
ഗുജറാത്തിൽ നിന്ന് 2014 ലാണ് മോദി ഡൽഹിയിലേക്ക് എത്തിയത് , ഈ വരവ് ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാക്കിയത് വലിയ മാറ്റമായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് ഒരു ദിവസത്തെ പോലും വിശ്രമമില്ലാതെ നിരന്തര രാഷ്ട്രീയ നീക്കങ്ങളാണ് മോദി കാഴ്ച്ചവച്ചിരിക്കുന്നത്. ഗുജറാത്തിനെ നയിക്കാൻ 2002ൽ പാർട്ടി ചുമതല നൽകുമ്പോൾ നരേന്ദ്ര മോദി ജനകീയ നേതാവായിരുന്നില്ല. എന്നാൽ 2002 ൽ നിന്ന് 2024 എത്തിയപ്പോഴെക്കും ജനകീയ നേതാവായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി മോദി.
ശ്രീലങ്കൻ പ്രസിഡന്റ്, മാലദ്വീപ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ, സീഷെൽസ് വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി അഹമ്മദ് അഫീഫ്, മൗറീഷ്യസിന്റെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രവിന്ദ് കുമാർ ,നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ എന്നിവർ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ) നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വിദേശനേതാക്കൾ മാത്രമല്ല ചടങ്ങിൽ പങ്കെടുക്കുന്നത്. സാധാരണക്കാരും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്.
സാർക്ക് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ രാജ്യ തലസ്ഥാനം അതീവ ജാഗ്രതയിലാണ്.
Discussion about this post