Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

ആകാശക്കരുത്ത് വർദ്ധിപ്പിക്കാൻ ഇന്ത്യ ; നിർണ്ണായക പദ്ധതികൾക്ക് ഗതിവേഗം

by Brave India Desk
Jul 27, 2020, 07:43 am IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

ആയുധ നിർമ്മാണത്തിൽ പരമാവധി സ്വയം പര്യാപ്തതയിൽ എത്തുകയെന്നതാണ് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന അജണ്ട. എങ്കിലും ആധുനികീകരണത്തിന്  ആവശ്യമായ ആയുധങ്ങളും പോർ വിമാനങ്ങളും വാങ്ങുകയെന്നതും ഇന്ത്യയുടെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖലയുടെ ഭാവി തീരുമാനിക്കുന്ന ചില നിർണ്ണായക പദ്ധതികൾക്ക് ഇപ്പോൾ ജീവൻ വച്ചു തുടങ്ങിയിട്ടുണ്ട്.

AMCA (Advanced Medium Combat Aircraft)

ലോകരാഷ്ട്രങ്ങൾ അഞ്ചാംതലമുറ യുദ്ധവിമാനങ്ങളുടെ വികസനത്തിന് പിന്നാലെയാണ്. അഞ്ചാംതലമുറ വിമാനങ്ങൾ നിർമ്മിച്ച് കഴിഞ്ഞവർ ആറാംതലമുറ വിമാനങ്ങളുടെ ഗവേഷണത്തിലും. ഇന്ത്യയും അല്പം വൈകിയാണെങ്കിലും ആ ഒരു വഴിയിലൂടെയാണ് നീങ്ങുന്നത്. മുൻപ് റഷ്യയുമായി ചേർന്ന് FGFA (Fifth Generation Fighter Aircraft) എന്ന പേരിൽ അഞ്ചാംതലമുറ വിമാനം നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും റഷ്യയുടെ മെല്ലെപ്പോക്ക് നയം കാരണം  ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അതേ സമയത്തു തന്നെ AMCA (Advanced Medium Combat Aircraft) എന്ന പേരിൽ അറിയപ്പെടുന്ന മറ്റൊരു അഞ്ചാം തലമുറ മൾട്ടിറോൾ ഫൈറ്റർ വിമാനവും സ്വന്തമായി നിർമ്മിക്കാൻ നമ്മൾ പദ്ധതിയിട്ടിരുന്നു. അതാണ് നിലവിൽ ജീവൻ വച്ച ഒരു പദ്ധതി.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

അഞ്ചാം തലമുറ വിമാനങ്ങളുടെ സവിശേഷതയായ സ്റ്റെൽത് (ശത്രു റഡാറുകൾക്ക് എളുപ്പം കണ്ടുപിടിക്കാനാകാത്ത രൂപകൽപ്പനയും നിറവും), ശത്രു റഡാറുകളെ എളുപ്പം കണ്ടെത്തി കരയിലും ആകാശത്തുമുള്ള ലക്ഷ്യങ്ങളെ തിരിച്ചറിയാൻ സാധിക്കുന്ന അടുത്ത തലമുറ AESA (Active Electronic Scanned Array) റഡാറുകൾ, ആയുധങ്ങൾ പുറത്തു കാണാത്ത വിധം സജ്ജീകരിക്കാവുന്ന ഇന്റേണൽ വെപ്പൺസ് ബേ, ഇരുനൂറിലധികം കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തെപ്പോലും ഭേദിക്കാൻ കഴിവുള്ള പുതുതലമുറ BVR (Beyond Visual Range) മിസൈലുകൾ, ലേസർ ഗൈഡഡ് ബോംബുകൾ തുടങ്ങിയ ആയുധങ്ങൾ, പുതുതലമുറ നിയന്ത്രണ സംവിധാനങ്ങൾ, തുടങ്ങിയ സകല സവിശേഷതകളും ഉൾക്കൊള്ളുന്നതാണ് AMCA.

2007 കാലഘട്ടം മുതൽ പദ്ധതിയിട്ടു തുടങ്ങിയെങ്കിലും 2018ഓടെയാണ് പദ്ധതിക്ക് ജീവൻ വച്ചത്. മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറാണ് FGFA രൂപകൽപ്പനയിൽ റഷ്യയുടെ മെല്ലെപ്പോക്ക് മനസ്സിലാക്കി AMCA നിർമ്മാണം വേഗത്തിലാക്കാൻ മുൻകൈയെടുത്തത്. നിലവിലെ വേഗതയിൽപ്പോലും 2032 എങ്കിലും ആകാതെ AMCAയുടെ ആദ്യ മോഡൽ പറന്നുയരില്ലെന്ന് മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നു. 2035ഓടു കൂടി ആദ്യ ബാച്ചിനെ സർവീസിൽ എത്തിക്കുവാനാണ് വായുസേനയും ലക്ഷ്യമിടുന്നത്. ആ സമയമാകുമ്പോഴേക്ക് മറ്റു ചില രാജ്യങ്ങളിൽ ആറാംതലമുറ യുദ്ധവിമാനങ്ങൾ പറന്നു തുടങ്ങുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ORCA (Omni Role Combat Aircraft)

മൂന്നാമതൊരു വിമാനവാഹിനി എന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്ന നാവികസേനയുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് TEDBF (Twin Engine Deck Based Fighter) ജെറ്റ് എന്ന പുതുതലമുറ യുദ്ധവിമാനങ്ങൾ. വായുസേനയുമൊത്ത് ORCA (Omni Role Combat Aircraft) എന്നൊരു യുദ്ധവിമാനത്തിന്റെ വികസനത്തിന് തയ്യാറാണെന്ന് നാവികസേന സർക്കാരിനെ അറിയിച്ചിരുന്നു. മുൻകാലങ്ങളിൽ ബ്രിട്ടീഷ് നിർമ്മിത സീ ഹോക്ക്, സീ ഹാരിയർ വിമാനങ്ങളും നിലവിൽ റഷ്യൻ നിർമ്മിത മിഗ്-29 വിമാനവുമാണ് ഭാരതത്തിന്റെ വിമാനവാഹിനിക്കപ്പലുകളായ വിക്രാന്ത്, വിരാട്, വിക്രമാദിത്യ എന്നിവയിൽ ആ സ്ഥാനം വഹിച്ചിട്ടുള്ളവ.

പുതിയ വിമാനവാഹിനിയായ വിക്രാന്ത് (കൊച്ചി ഷിപ്പ് യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന) നീറ്റിലിറങ്ങുമ്പോഴേക്ക് നിലവിലെ വിമാനങ്ങൾക്കുള്ള പ്രശ്നങ്ങൾ ഒന്നുമില്ലാത്ത മറ്റൊരു നൂതന യുദ്ധവിമാനം വേണ്ടിവരുന്ന നാവികസേനയ്ക്ക് നിലവിൽ 57 യുദ്ധവിമാനങ്ങൾ ആവശ്യമാണ്. നാവികസേനയുടെ ഈ ഡീലിൽ റാഫേൽ നിർമ്മാതാക്കളായ ഫ്രഞ്ച് കമ്പനി ദസ്സോ, സൂപ്പർ ഹോർണറ്റ് നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി ബോയിങ്, റഷ്യൻ കമ്പനി റൊസോബോറോൺ എക്സ്പോർട്ട്, സ്വീഡിഷ് കമ്പനിയായ സാബ് എന്നിവർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

MWF (Medium Weight Fighter)

തേജസ് എന്ന LCA (Light Combat Aircraft) പദ്ധതിക്ക് Mk1, Mk1A എന്നീ വേരിയന്റുകൾക്ക് ശേഷം Mk2 എന്നൊരു പുതിയ വിമാനം പദ്ധതിയിലുണ്ടായിരുന്നു. എന്നാൽ വായുസേന സൂചിപ്പിച്ച LCAയുടെ ചില പരിമിതികൾ മറികടക്കാൻ വേണ്ടി രൂപകൽപ്പനയിൽ മാറ്റം വരുത്തിയതാണ് MWF (Medium Weight Fighter). നിലവിലെ തേജസിന്റെ രണ്ടാം പതിപ്പിനു പകരം പുതിയൊരു വിമാനം തന്നെ രൂപകൽപ്പന ചെയ്യുകയാണ് HAL ഇപ്പോൾ. 2030നു മുൻപ് സേനയിൽ വിന്യസിക്കുക എന്ന ഉദ്ദേശത്തോടെ രൂപകൽപ്പന ചെയ്യപ്പെടുകയാണ് ഇപ്പോൾ MWF. വേഗതയിൽ (1.8 മാക്) പഴയ തേജസിനൊപ്പമാണെങ്കിലും റേഞ്ചിലും ആയുധവാഹകശേഷിയിലും തേജസിനെക്കാൾ മുന്നിട്ടു നിൽക്കുന്ന വിമാനമാണ് MWF. 1500 കിലോമീറ്റർ റേഞ്ചും ആയുധം ഘടിപ്പിക്കാനുള്ള 11 ഹാർഡ്‌പോയിന്റുകളും DRDO നിർമ്മിക്കുന്ന പുതുതലമുറ ഉത്തം AESA റഡാറും ഒക്കെയായി ഒരു മികച്ച വിമാനമായിത്തന്നെയാണ് MWFനെയും വികസിപ്പിച്ചു വരുന്നത്.

ഘാതക്

2025ഓട് കൂടി സർവ്വീസിൽ വിന്യസിക്കും എന്ന് കരുതപ്പെടുന്ന ആദ്യത്തെ സ്വദേശി UCAV (Unmanned Combat Air Vehicle) ആണ് ഘാതക്. നിലവിലുള്ള UAVകളിൽ നിന്നും വ്യത്യസ്തമായി വിവിധലക്ഷ്യങ്ങളെ ആക്രമിക്കാൻ ശേഷിയുണ്ടെന്നതാണ് ഘാതകിനെ വ്യത്യസ്തമാക്കുന്നത്. വായുസേനയ്ക്ക് കൂടുതൽ പിൻബലമേകുന്നതിനായി 2009 മുതൽ പദ്ധതിയ്ക്കായുള്ള പഠനം ആരംഭിച്ചെങ്കിലും 2019ലാണ് അതിനായി 231 കോടി രൂപ വകയിരുത്തിക്കൊണ്ട് സർക്കാർ ഈ പദ്ധതിക്ക് ഊർജ്ജമേകിയത്. ഘാതകിനുള്ള എഞ്ചിനും തദ്ദേശീയമായിത്തന്നെ വികസിപ്പിക്കാനാണ് നീക്കം. നിലവിലെ സാഹചര്യത്തിൽ ആക്രമണശേഷിയുള്ള UAVയായ അമേരിക്കൻ നിർമ്മിത പ്രെഡേറ്റർ ബിയുടെ 30 ഡ്രോണുകൾക്ക് ഭാരതം ഓർഡർ നൽകിയിട്ടുണ്ട്.

Tags: featuredfighter jetsAMCAഘാതക്Sainikam
Share19
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies