ചെറുപ്പക്കാർ മുതൽ എല്ലാവരും അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ് നര. തല കറുപ്പിക്കാൻ ഇടക്കിടെ ബ്യൂട്ടിപാർലർ കയറിയിറങ്ങിയും ഡൈ വാങ്ങി വീട്ടിൽ വച്ച് കളർ ചെയ്തും പലരും മടുത്തു കാണും. എന്നാൽ, ഇത്തരം ഡൈ ഉപയോഗിച്ചാൽ, നര പഴയതിലും ശക്തമായി തിരിച്ച് വരുമെന്നുള്ളതാണ് പ്രശ്‌നം. നര കൊണ്ട് വിഷമിക്കുന്നവർക്ക് വീട്ടിൽ തന്നെ ഇതിന് പരിഹാരം കാണാം… തേയിലപ്പൊടി, കറ്റാർവാഴ എന്നിവയുപയോഗിച്ച് ഉണ്ടാകുന്ന ഈ നാച്ച്വറൽ ഡൈ ഉപയോഗിച്ചാൽ, മാസങ്ങളോളം മുടി കറുത്തിരിക്കും.
വെള്ളം, തേയിലപ്പൊടി, കാപ്പിപ്പൊടി, കറ്റാർവാഴ ജെൽ, കറിവേപ്പില, ഹെന്ന പൊടി, നീലയമരി പൊടി എന്നിവയാണ് ഇൗ നാച്ചു്വറൽ ഹെന്ന തയ്യാറാക്കാൻ ആവശ്യമുള്ളത്.
ഇത് തയ്യാറാക്കാനായി, ആദ്യം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ തേയില പൊടിയും ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടിയും ചേർത്ത് അഞ്ച് മിനിറ്റ് തിളപ്പിച്ചെടുക്കുക. ഇത് തണുക്കാനായി മാറ്റി വയ്ക്കുക. ഇത് തണുക്കുന്ന നേരം കൊണ്ട് ഒരു ജാറിൽ രണ്ട് ടേബിൾ സ്പൂൺ കറ്റാർ വാഴ ജെൽ, രണ്ട് തണ്ട് കറിവേപ്പില, എന്നിവ വെള്ളം ചേർക്കാതെ കുഴമ്പു രൂപത്തിൽ അരച്ചെടുക്കുക. ഈ മിശ്രിതം ഒരു ഇരുമ്പ് ചട്ടിയിലേക്ക് മാറ്റി ഇതിലേക്ക് ഹെന്ന പൗഡർ ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ അടച്ചു വക്കുക. രാവിലെ ആകുമ്പോഴേക്കും ഇത് കറുത്ത നിറമാവും.
രാവിലെ മുടി ഷാമ്പൂ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം തയ്യാറാക്കിയ ഡൈ പുരട്ടുക. ഒന്നര മണിക്കൂറ ഉണങ്ങാൻ വച്ചതിന് ശേഷം തേയില, കാപ്പിപ്പൊടി വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഷാമ്പൂ ഇപയോഗിക്കരുത്. മുടി ഉണങ്ങിക്കഴിയുമ്പോൾ നീലയമരി പൊടി ഇളം ചൂട് വെള്ളത്തിൽ യോജിപ്പിച്ച് മുടിയിൽ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി കളയുക. രണ്ട് ദിവസത്തിന് ശേഷം മാത്രം ഷാമ്പൂ ഉപയോഗിക്കുക.
Discussion about this post