സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന കാൻസർ ആണ് സ്തനാർബുദം. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. സ്തനത്തിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന ഒരു രോഗമാണ് സ്തനാർബുദം. വ്യത്യസ്ത തരത്തിലുള്ള സ്തനാർബുദങ്ങളുണ്ട്. കക്ഷത്തിൽ മുഴകൾ കാണുക.സ്തനവലിപ്പത്തിലെ മാറ്റം.മുലക്കണ്ണുകളിൽ നിന്നുള്ള സ്രവങ്ങൾ.രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ കാണുക.ലിംഫിന് സമീപത്ത് വേദന ഉണ്ടാകുന്നത്.മുലക്കണ്ണ് ഭാഗത്തോ സ്തനത്തിലോ ചുവപ്പ് നിറം കാണുക. എന്നിവയാണിതിന്റെ പ്രധാനലക്ഷണങ്ങൾ.
ഇപ്പോഴിതാ സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ പറഞ്ഞാൽ സ്താനർബുദ സാധ്യത കുറയുമെന്നാണ് പുതിയ കണ്ടെത്തൽ.സൗന്ദര്യവർദ്ധക വസ്തുകളിൽ സാധാരണയായി കാണപ്പെടുന്ന പാരബെൻസും ഫ്താലേറ്റുകളും ഒഴിവാക്കുന്നത് സ്തനകലകളിലെ കാൻസറുമായി ബന്ധപ്പെട്ട മാറ്റങ്ങളെ തടയുമെന്നാണ് പുതിയ പഠനം പറയുന്നത്.
സൗന്ദര്യവർദ്ധക വസ്തുക്കളിലും പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങളിലും സാധാരണയായി അടങ്ങിയിരിക്കുന്ന സീനോ ഈസ്ട്രോജനിക്ക് ആയ സംയുക്തങ്ങളാണ് പാരബെൻസും ഫ്താലേറ്റുകളും. ഇവ സീനോ ഈസ്ട്രജൻ സംയുക്തങ്ങളാണ്. ഇവ സ്തനാർബുദ വികസനത്തിന് കാരണമാകുന്ന ഈസ്ട്രജനെ അനുകരിക്കുന്ന സിന്തറ്റിക് സംയുക്തങ്ങളാണ്. വെറും 28 ദിവസം ഇവ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നത് സ്തനകോശങ്ങളിൽ കാൻസറുമായി ബന്ധപ്പെട്ട ഫിനോടൈപ്പുകളുടെ ശേഖരണം കുറയുന്നുവെന്ന് പ്രകടമായതായി കീമോസ്പിയറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു
മേക്കപ്പ്, മോയ്സ്ചറൈസർ, ഷാംപൂ, കണ്ടീഷണർ, ബോഡി ലോഷൻ, സൺസ്‌ക്രീൻ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ പാരബെൻസ് അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് റാപ്പുകൾ, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയിൽ ഇവ സ്ഥിരമായി കാണാം.പ്ലാസ്റ്റിക് പാക്കേജിങ്, കളിപ്പാട്ടങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, നെയിൽ പോളിഷ്, പെർഫ്യൂമുകൾ എന്നിവയിൽ ഫ്താലേറ്റുകൾ അടങ്ങിയിട്ടുണ്ട്.
Discussion about this post