ലിലോങ്വേ: തെക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വൈസ് പ്രസിഡൻറ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
ഇന്നലെയാണ് സംഘം സഞ്ചരിച്ച വിമാനം കാണാതായത്. മുൻ മന്ത്രിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു ഇവർ. തലസ്ഥാനമായ ലോങ്വേയിൽനിന്ന് പറന്നുയർന്ന വിമാനം വൈകാതെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
ലിലോങ്വേയിൽ നിന്ന് ഏകദേശം 380 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങേണ്ടതായിരുന്നു.
അപകടത്തിൽപ്പെട്ട വിമാനവും വൈസ് പ്രസിഡൻറ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജൻസികളാണ് നേതൃത്വം നൽകിയിരുന്നത്.













Discussion about this post