മുംബൈ: ലോകത്തെ അതിസമ്പന്നരായ 50 പേരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മൂന്നുപേര്‍. റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി, വിപ്രോ ഉടമ അസിം പ്രേംജി, ദിലീപ് സാംഘ്വി എന്നിവരാണ് അതി സമ്പന്നരുടെ പട്ടികയിലുള്‍പ്പെട്ടത്.
ബിസിനസ് ഇന്‍സൈഡറിന്റെ സഹകരണത്തോടെ വെല്ത്ത്എക്സ് തയ്യാറാക്കിയ പട്ടികയില്‍ ബില്‍ ഗേറ്റസ് ആണ് പട്ടികയില്‍ ഒന്നാമന്. ബില്‍ ഗേറ്റ്സിന്റെ ആസ്തി 87.4 ബില്യണ്‍ ഡോളറാണ്. 24.8 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനിക്ക് പട്ടികയില്‍ ഇരുപത്തേഴാം സ്ഥാനമാണുള്ളത്. അസിം പ്രേംജി (16.5 ബില്യണ്‍ ഡോളര്‍) 43ാം സ്ഥാനപത്തും ദിലീപ് സാംഘ്വി (16.4 ബില്യണ്‍ ഡോളര്‍) 44ാം സ്ഥാനത്തുമാണ്.
സ്പാനിഷ് ബിസിനസുകാരന് അമാന്ഷ്യോ ഒര്‍ട്ടേഗ ഗോണ(66.8 ബില്യണ്‍ ഡോളര്‍), പ്രമുഖ നിക്ഷേപകന് വാറന്‍ ബഫറ്റ് (60.7 ബില്യണ്‍ ഡോളര്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
Discussion about this post