ശ്രീനഗർ: ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിനു നേരെ അടുത്തിടെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്.
പോലീസിന്റെയും സുരക്ഷാ സേനയുടെയും നേതൃത്വത്തിൽ നടത്തിയ വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തത്. ഇത് ആക്രമണത്തിന് ആസൂത്രണം ചെയ്യാൻ സാധ്യതയുള്ളവരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും സഹായകമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
ഞായറാഴ്ച (ജൂൺ 9) വൈകുന്നേരം കത്രയിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി സഞ്ചരിച്ചിരുന്ന ബസ് ഭീകരർ നടത്തിയ വെടിവയ്പിനെ തുടർന്ന് ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്.
Discussion about this post