ഡൽഹി ചാവേറാക്രമണത്തിലെ പ്രധാന പ്രതികളിലൊരാളായ ഷഹീൻ സയീദിനെ ഹരിയാനയിലെ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെത്തിച്ച് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ടുകൾ. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിൻ്റെ വനിതാ മുഖമായ ഷഹീൻ, “ഭീകര ഡോക്ടർമാരുടെ” ഒരു സംഘം രൂപീകരിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്നു. ചെങ്കോട്ടയ്ക്ക് സമീപത്തെ ഭീകരാക്രമണത്തിൻ്റെ കേന്ദ്രബിന്ദുവായ അൽ ഫലാഹ് സർവകലാശാലയിലെ പ്രൊഫസർ കൂടിയായതിനാലാണ് കോളേജിലെത്തിച്ച് ചോദ്യം ചെയ്യുന്നത്.
ഷഹീനെ സർവകലാശാലയിലെത്തിച്ച എൻഐഎ അവരെ ക്യാമ്പസിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.ഷഹീൻ താമസിച്ചിരുന്ന 22-ാം നമ്പർ മുറി, ക്യാബിൻ,പഠിപ്പിച്ച ക്ലാസ് മുറികൾ എന്നിവടങ്ങളിലെത്തിച്ച് തെളിവുകൾ ശേഖരിച്ചു. യൂണിവേഴ്സിറ്റി സ്റ്റാഫിന്റെ മുന്നിൽ വെച്ച് എൻഐഎ ഷഹീനെ ചോദ്യം ചെയ്തു. ഷഹീനെ ക്യാമ്പസിൽ സന്ദർശിച്ചത് ആരൊക്കെയാണെന്ന് അന്വേഷണ ഏജൻസി അന്വേഷിച്ചു. യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായും അന്വേഷണ ഏജൻസി കൂടിക്കാഴ്ച നടത്തി.
അതേസമയം ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികളെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഷഹീൻ തന്റെ കാമുകി അല്ല ഭാര്യയാണെന്നും 2023ൽ വിവാഹം കഴിച്ചെന്നും മുസമ്മിൽ മൊഴി നൽകി. അൽ ഫലാഹ് സർവകലാശാലയിലെ ഒരു മസ്ജിദിൽ നിന്ന് നിക്കാഹ് കഴിഞ്ഞെന്നാണ് മുസമ്മിൽ പറഞ്ഞിരിക്കുന്നത്. ശരിയത്ത് നിയമപ്രകാരം 500-6000 രൂപ വരെ മെഹർ നൽകിയായിരുന്നു വിവാഹം.
സംഘത്തിനായി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വാങ്ങാൻ ഷഹീൻ 2728 ലക്ഷം രൂപ സംഭാവന ചെയ്തതായി സംശയിക്കുന്നു. എന്നിരുന്നാലും, ചോദ്യം ചെയ്യലിൽ, പണം തീവ്രവാദ ധനസഹായത്തിനല്ല, മറിച്ച് ‘സകാത്ത്’ (മതപരമായ സംഭാവനകൾ) നൽകുന്നതിനാണെന്ന് അവർ അന്വേഷണസംഘത്തിനോട് വെളിപ്പെടുത്തിയതായി വിവരങ്ങളുണ്ട്.
ഷഹീനിന് മുസമ്മിലുമായുള്ള നിയമപരമായ ബന്ധം, ജെയ്ഷെ-ഇ-മുഹമ്മദ് (ജെഎം) മൊഡ്യൂളിലേക്ക് അവർ സംഭാവന നൽകിയതായി ആരോപിക്കപ്പെടുന്ന ഗണ്യമായ ഫണ്ടിന് കാരണമായോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. 2023 ൽ ആയുധങ്ങൾ വാങ്ങുന്നതിനായി മുസമ്മിലിന് ഏകദേശം 6.5 ലക്ഷം രൂപ അവർ നൽകിയതായും പിന്നീട് സ്ഫോടന ഗൂഢാലോചനയിൽ ഉപയോഗിച്ച ഫോർഡ് ഇക്കോസ്പോർട്ട് വാങ്ങാൻ 2024 ൽ ഉമറിന് 3 ലക്ഷം രൂപ കടം നൽകിയതായും റിപ്പോർട്ടുകളുണ്ട്












Discussion about this post