പനാജി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ ശില്പം ഇനി ഗോവയ്ക്ക് സ്വന്തം. ദക്ഷിണ ഗോവയിലെ കാനകോണയിൽ നിർമ്മിച്ച ശ്രീരാമ ശില്പം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. വെങ്കലത്തിൽ നിർമ്മിച്ച 77 അടി ഉയരമുള്ള ഈ ശില്പം പ്രശസ്ത ശില്പി റാം വി.എസ്. സുതാർ സൃഷ്ടിച്ചതാണ്. ശ്രീസംസ്ഥാന്‍ ഗോകര്‍ണ്‍ പാര്‍തഗലി ജീവോത്തം മഠത്തിന്റെ 550-ാം വാര്‍ഷികാഘോഷമായ ‘സാര്‍ദ്ധ പഞ്ചശതമോത്സവ’ത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
വെള്ളിയാഴ്ച ഗോവ സന്ദർശിച്ച പ്രധാനമന്ത്രി മോദി ശ്രീ സൻസ്ഥാൻ ഗോകർണ പാർതഗലി ജീവോത്തം മഠത്തിന്റെ ആഘോഷങ്ങളിലും പങ്കെടുത്തു. ചടങ്ങിൽ പ്രത്യേക തപാൽ സ്റ്റാമ്പും സ്മാരക നാണയവും അദ്ദേഹം പുറത്തിറക്കി. കൂടാതെ രാമായണ തീം പാർക്കിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഗോവ ഗവർണർ അശോക് ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപാദ് നായിക്, സംസ്ഥാന മന്ത്രിസഭാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ രൂപകൽപ്പന ചെയ്ത ശിൽപിയായ രാം സുതാർ തന്നെയാണ് ഗോവയിലെ ഈ ശ്രീരാമ ശില്പവും നിർമ്മിച്ചിരിക്കുന്നത്. 77 അടി ഉയരമുള്ള വെങ്കല ശില്പമാണിത്. ലോകത്തിലെ തന്നെ ഭഗവാൻ ശ്രീരാമന്റെ ഏറ്റവും ഉയരം കൂടിയ ശില്പം കൂടിയാണിത്. വെള്ളിയാഴ്ച രാവിലെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചയ്ക്ക് ഗോവയിൽ എത്തി ശ്രീരാമ ശില്പം അനാച്ഛാദനം ചെയ്തത്.









Discussion about this post