പുതിയ സീസ്മിക് സൊണേഷൻ മാപ്പ് പുറത്തിറക്കി ഇന്ത്യ. മാപ്പിൽ എവറസ്റ്റ് ഭൂകമ്പ സാധ്യത കൂടിയ മേഖലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ഡയറക്ടറും നാഷണൽ സെന്റർ ഫോർ സീസ്‌മോളജി മുൻ ഡയറക്ടറുമായ വിനീത് ഗെലോട്ടിന്റെ നേതൃത്വത്തിലാണ് പുതിയ മാപ്പ് തയ്യാറാക്കിയത്
ഇന്ത്യയിലെ 61 ശതമാനം പ്രദേശവും ഭൂകമ്പ സാധ്യതയിൽ. രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈൻ കോഡ് അനുസരിച്ചാണ് ഈ നിഗമനം. ഇതനുസരിച്ച് രാജ്യത്തെ 75 ശതമാനം ജനങ്ങളും ജീവിക്കുന്നത് ഭുകമ്പ സാധ്യതാ മേഖയിലാണ്. നേരത്തെ ഹൈ റിസ്‌ക് സോൺ നാലിലും അഞ്ചിലുമായി മാറിമാറി നിന്ന ഹിമാലയം ഇന്ന് അഞ്ചിലാണ് ഉളളത്.
ഹിമായലയത്തിന് ചുറ്റുമുള്ള പ്രദേശത്ത് സാധ്യത തെക്കോട്ട് വർധിച്ച് ഹിമാലയത്തി?ന്റെ മുൻ ഭാഗത്തായാണ് കാണുന്നത്. ഡെറാഡൂണിലെ മൊഹന്ദിൽ തുടങ്ങി ഹിമാലയൻ ബെൽറ്റിലാകെ ഒരുപോലെയാണ് ഇതെന്നാണ് വിവരം. ഭൂമിയിലെ ഏറ്റവും സജീവമായ ടെക്‌റ്റോണിക് കൂട്ടിയിടി അതിർത്തികളിൽ ഒന്നിൽ നേരിട്ട് സ്ഥിതി ചെയ്യുന്നതിനാൽ ഹിമാലയം ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഭൂകമ്പ അപകടസാധ്യതാ മേഖലയിലാണ് വരുന്നത്. ഇന്ത്യൻ പ്ലേറ്റ് പ്രതിവർഷം അഞ്ച് സെന്റീമീറ്റർ എന്ന തോതിൽ യുറേഷ്യൻ പ്ലേറ്റിലേക്ക് വടക്കോട്ട് തുടർച്ചയായി തള്ളിനിൽക്കുന്നു, ഈ ശക്തമായ ചലനമാണ് ഹിമാലയത്തെ സൃഷ്ടിച്ചതും ഇപ്പോഴും അവയെ മുകളിലേക്ക് നയിക്കുന്നതും .











Discussion about this post