മാരത്തൺ ഓട്ടക്കാരെ കണ്ടിട്ടില്ലേ.. കിലോമീറ്ററുകൾ താണ്ടുന്നത് അവർക്ക് നിഷ്പ്രയാസം സാധിക്കുന്ന കാര്യമാണ്. ആ സ്ഥാനത്ത് ഒരു റോബോട്ട് ആണെങ്കിലോ? അഗിബോട്ട് എ2 എന്ന് പേരിട്ടിരിക്കുന്ന ഈ യന്ത്രം മനുഷ്യന്റെ സഹായമില്ലാതെ 106.286 കിലോമീറ്റർ നടന്നിതാ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മൂന്ന് ദിവസം നീണ്ടുനിന്ന തുടർച്ചയായ നടത്തത്തിനൊടുവിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ചൈനീസ് ഹ്യുമനോയ്‌ഡ് റോബോട്ട്.
‘അഗിബോട്ട് എ2’ എന്ന റോബോട്ട് നടന്ന് താണ്ടിയത് 100 കിലോമീറ്ററിലധികം ദൂരമാണ്. ഒരു ഹ്യൂമനോയിഡ് യന്ത്രം ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ദൂരമാണിത്. നവംബർ 10ന് വൈകുന്നേരം കിഴക്കൻ ചൈനീസ് നഗരമായ സുഷൗവിൽ നിന്ന് പുറപ്പെട്ട റോബോട്ട് നവംബർ 13ന് ഷാങ്ഹായിലെ ചരിത്രപ്രസിദ്ധമായ വാട്ടർഫ്രണ്ട് ബണ്ട് പ്രദേശത്ത് എത്തിച്ചേർന്നതായാണ് വിവരം.
ഹൈവേകളും നഗരവീഥികളും താണ്ടിയാണ് 169 സെന്‍റീമീറ്റർ (അഞ്ച് അടി ആറ് ഇഞ്ച്) നീളമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയത്. ഷാങ്ഹായ് ആസ്ഥാനമായുള്ള റോബോട്ട് നിർമ്മാതാക്കളായ അഗിബോട്ട് ആണ് ഈ മനുഷ്യരൂപത്തിലുള്ള ഹ്യൂമനോയിഡ് റോബോട്ടിന് പിന്നിൽ
മൂന്ന് ദിവസം നീണ്ടുനിന്ന തുടർച്ചയായ യാത്രയ്‌ക്കിടയിൽ റോബോട്ട് വ്യത്യസ്‌തമായ പ്രതലങ്ങളിലൂടെ സഞ്ചരിച്ചതായും, നടത്തം എല്ലാ ഗതാഗത നിയമങ്ങൾ പാലിച്ചുകൊണ്ടായിരുന്നെന്നും കമ്പനി വ്യക്തമാക്കി.













Discussion about this post