റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച പുടിൻ, ഡിസംബർ 4,5 തീയതികളിലാണ് ഇന്ത്യയിലെത്തുന്നത്. വിദേശകാര്യമന്ത്രാലയമാണ് ഈ കാര്യം സ്ഥിരീകരിച്ചത്. 23 -ാമത് ഇന്ത്യ -റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം.
ഡൽഹിയിൽ പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ വിരുന്ന് നൽകുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോദിയുമായി പുടിൻ ചർച്ച നടത്തും.
ഇന്ത്യയുടെയും റഷ്യയുടെയും നേതാക്കൾക്ക് ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി അവലോകനം ചെയ്യാനും സഹകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള ദിശാബോധം നൽകാനും ഈ സന്ദർശനം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരാനിരിക്കുന്ന ഔദ്യോഗിക സന്ദർശനം ഇന്ത്യയുടെയും റഷ്യയുടെയും നേതൃത്വത്തിന് ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും ‘പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം’ ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാട് സജ്ജമാക്കുന്നതിനും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുന്നതിനും അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.












Discussion about this post