ന്യൂഡൽഹി: രാജ്യസഭാംഗം സ്വാതി മലിവാളിനെതിരായ അതിക്രമ കേസിൽ അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ജൂൺ 22 വരെയാണ്് കസ്റ്റഡി നീട്ടിയത്. വീഡിയോ കോൺഫറസിലൂടെയാണ് ബൈഭവ് കുമാറിനെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയത്.
അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാത്തതിനെ തുടർന്ന് ഇന്നലെ ബൈഭവ് കുമാറിന്റെ കസ്റ്റഡി ഒരു ദിവസത്തേക്ക് നീട്ടിയിരുന്നു. മെയ് 18നാണ് കേസിൽ ബൈഭവ് കുമാർ അറസ്റ്റിലായത്. തുടർന്ന് മജിസ്‌ട്രേറ്റ് മകാടതി അദ്ദേഹത്തെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് ജാമ്യഹർജി നൽകിയെങ്കിലും മെയ് 24ന് ബൈഭവിന്റെ കസ്റ്റഡി വീണ്ടും നീട്ടി. തുടർന്ന് വീണ്ടും മൂന്ന് ദിവസത്തേക്ക് ബൈഭവിന്റെ കാലാവധി നീട്ടിയിരുന്നു.








