ന്യൂഡൽഹി : ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ പേടിഎമ്മിൻ്റെ സിനിമാ ടിക്കറ്റിംഗും ഇവൻ്റ് ബിസിനസ്സും വാങ്ങുന്നതിനായി തയ്യാറെടുക്കുന്നു. 2021-ൽ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് ഏറ്റെടുത്തതിന് ശേഷം സൊമാറ്റോയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഇടപാട് ആയിരിക്കും പേടിഎമ്മുമായി നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
300 കോടി രൂപയുടെ നിക്ഷേപത്തിൽ ആയിരുന്നു സൊമാറ്റോ ബ്ലിങ്കിറ്റ് ഏറ്റെടുത്തിരുന്നത്. എന്നാൽ പേടിഎമ്മിൻ്റെ സിനിമാ ടിക്കറ്റിംഗ് ബിസിനസ് ഏറ്റെടുക്കുന്നതിനായി സൊമാറ്റോ 1500 കോടി ചെലവഴിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിനിമാ ടിക്കറ്റുകളും ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാമുകളുടെ ടിക്കറ്റുകളും മറ്റും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള പേടിഎംന്റെ ടിക്കറ്റിംഗ് ബിസിനസ് നോയ്ഡ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ ടിക്കറ്റ്ന്യൂ ഏറ്റെടുത്തുകൊണ്ടാണ് പേടിഎം തങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് ബിസിനസ് ആരംഭിച്ചിരുന്നത്. നിലവിൽ ബുക്ക്മൈഷോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള ടിക്കറ്റിങ് ബിസിനസ് ആണ് പേടിഎമ്മിന്റേത്.
Discussion about this post