റാഞ്ചി :ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന . നാല് കമ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. വെസ്റ്റ് സിംഗ്‌ഭും ജില്ലയിലാണ് ഏറ്റുമുൽ ഉണ്ടായത്.
തലയ്ക്ക് 48 ലക്ഷം രൂപ വിലയിട്ടിരുന്നവരാണ് കൊല്ലപ്പെട്ടത്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ കേഡർമാരെയാണ് സേന വധിച്ചത് എന്ന് പോലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നും സേന അറിയിച്ചു. കഴിഞ്ഞ ദിവസം നാരായൺപൂരിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.








