കൊച്ചി: മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ ചേര്‍ത്ത് കമ്പനി രൂപീകരിക്കാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മീഷനില്‍. സോളാര്‍ പാനല്‍ ഇറക്കുമതി ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.എസ് കമ്പനി സോളാര്‍ ഫ്‌ളെയിംസില്‍ ചാണ്ടി ഉമ്മന് പങ്കാളിത്തമുണ്ട്. ഈ കമ്പനിയില്‍ നിന്ന് സോളാര്‍ പാനലുകള്‍ ഇറക്കുമതി ചെയ്യാമെന്ന് പറഞ്ഞു.
തോമസ് കുരുവിളയ്ക്ക് പണം കോടുത്തത് ചാണ്ടി ഉമ്മന്‍ വിളിച്ച് ഉറപ്പ് വരുത്തിയിരുന്നു. ഡല്‍ഹിയില്‍ തോമസ് കുരുവിളയുടെ ഫോണാണ് ചാണ്ടി ഉമ്മന്‍ ഉപോയഗിച്ചതെന്നും സരിത മൊഴി നല്‍കി. ചാണ്ടി ഉമ്മനുമായി തനിക്കുള്ളത് ബിസിനസ് ബന്ധം മാത്രം. ക്ലിഫ് ഹൗസില്‍ വെച്ചും ചാണ്ടി ഉമ്മനുമായി സംസാരിച്ചു.
സോളാര്‍ കമ്പനിയ്ക്ക് കരാര്‍ ഉറപ്പിയ്ക്കുന്നതിനായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് സഹായിച്ചു. സുരാന വെഞ്ചേഴ്‌സുമായി അനര്‍ട്ടിന് ഉല്‍പ്പന്നങ്ങള്‍ കിട്ടുന്നതിനായിരുന്നു കരാര്‍. ഇതിന്റെ രേഖകള്‍ അനര്‍ട്ടിലുണ്ടാവും. 35 ലക്ഷം രൂപയുടെ കുടിശികയാണ് അനര്‍ട്ട് വരുത്തിയിരുന്നത്. അനര്‍ട്ടിന്റെ പരിപാടിയില്‍ സോളാര്‍ കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ സുരാന കമ്പനി വഴി കുറഞ്ഞ ടെണ്ടര്‍ നേടി തന്നത് ആര്യാടന്‍ മുഹമ്മദാണ്.
സോളാര്‍ കേസില്‍ പ്രതിയായ ഒരു സ്ത്രീയുമായി ചാണ്ടി ഉമ്മന് ബന്ധമുണ്ട്. ഈ സ്ത്രീയ്‌ക്കൊപ്പം ദുബായില്‍ പോയതിന്റെ ദൃശ്യങ്ങളുണ്ട്. ഈ ദൃശ്യങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്കലുണ്ട്. മന്ത്രിസഭാ പുനസംഘടനാ സമയത്ത് മുഖ്യമന്ത്രിയെ സമ്മര്‍ദത്തിലാക്കാന്‍ തിരുവഞ്ചൂര്‍ ഈ ദൃശ്യം ഉപയോഗിച്ചു.
ഉന്നതരുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണങ്ങള്‍ തന്നെ വേദനിപ്പിച്ചു. സാമ്പത്തിക അഴിമതി മറയ്ക്കാനാണ് ലൈംഗിക ആരോപണങ്ങള്‍ ഉ്ന്നയിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ സംഘം പരിശോധിച്ചിട്ടില്ലെന്നും സരിത പറഞ്ഞു.
മൊഴി കൊടുക്കുന്ന സമയത്ത് സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത പൊട്ടിക്കരഞ്ഞു. തനിക്ക് പലഭാഗത്തു നിന്നും സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുവെന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷനിലെ ഇന്നത്തെ സിറ്റിംഗ് അവസാനിച്ചു.
Discussion about this post