തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം താരമായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ പോക്സോ കേസ്. നെടുമങ്ങാട് സ്വദേശി ബിനോയ് എന്ന 22 വയസ്സുകാരനെതിരെയാണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുള്ളത്. ഇൻസ്റ്റഗ്രാം ഇൻഫ്ലവൻസർ ആയി അറിയപ്പെടുന്ന യുവാവിനെതിരെ പൂജപ്പുര പോലീസാണ് കേസെടുത്തിട്ടുള്ളത്.
പെൺകുട്ടിയുടെ കുടുംബത്തിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് യുവാവിനെതിരെ കേസ് എടുത്തിട്ടുള്ളത്. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ് സ്ഥിരമായി വീട്ടിൽ വന്നിരുന്നതാണെന്നും കഴിഞ്ഞ രണ്ടുമാസമായി ഇവർ തമ്മിൽ അകൽച്ചയിൽ ആയി എന്നുമാണ് കുട്ടിയുടെ കുടുംബം മൊഴി നൽകിയിട്ടുള്ളത്. സൈബർ ആക്രമണമല്ല, മറിച്ച് ഈ യുവാവിന്റെ ഭാഗത്തുനിന്നും ഉണ്ടായ പ്രശ്നങ്ങളാണ് പെൺകുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പെൺകുട്ടിയുടെ അച്ഛൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനിയാണ് മരിച്ച പെൺകുട്ടി. തിരുവനന്തപുരം സർക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആയിരുന്ന പെൺകുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുകയായിരുന്നു.
![data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"square_fit":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/06/psx_20240618_215143-jpg.webp)









Discussion about this post