ലക്‌നൗ: ഉത്തർപ്രദേശിൽ പശുവിനെ ലൈംഗികമായി ഉപയോഗിച്ചയാൾക്കെതിരെ വ്യാപകപരാതി. മൊറാദാബാദിലാണ് സംഭവം.പിലക്പൂർ ശ്യോറാം യാക്കൂബിന്റെ മകൻ ഭുര ഷെയ്ഖാണ് പശുവിനെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. ഗ്രാമത്തിൽ ശനിയാഴ്ചയാണ് ഈ സംഭവം നടന്നത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഇയാൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു.
ഇതിന് പിന്നാലെ നിരവധി പശുക്കൾക്ക് പുറമെ പെൺ നായ്ക്കളെയും ആടുകളെയും പ്രതി ഷെയ്ഖ് തന്റെ ലൈംഗികവൈകൃതത്തിന് ഇരകളാക്കിയെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് പോലീസിന് കത്തയച്ചു.
പശുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം കുറ്റാരോപിതനായ ഭുര ഷെയ്ഖ് തന്റെ സുഹൃത്തുക്കളോട് അതിനെക്കുറിച്ച് വീമ്പിളക്കുന്നതായും വിഎച്ച്പി നേതാവ് ആരോപിച്ചു. ‘ഇന്ന് ഞാൻ എന്റെ മധുവിധു ഹിന്ദുക്കളുടെ മാതാവിനൊപ്പം ആഘോഷിച്ചു’ എന്ന് അദ്ദേഹം തന്റെ കൂടെയുള്ളവരോട് പലതവണ പറഞ്ഞതായി വിഎച്ച്പി ആരോപിക്കുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും കുറ്റാരോപിതനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിഎച്ച്പി നേതാക്കൾ ആവശ്യപ്പെട്ടു.
Discussion about this post