തിരുവനന്തപുരം :മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
ഇതിലുണ്ടായിരുന്ന മൂന്ന് മത്സ്യ തൊഴിലാളികൾ രക്ഷപ്പെട്ടു. ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് വള്ളം അപകടത്തിൽപ്പെട്ടത്. ശക്തമായ തിരമാലയിൽ പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.
അഞ്ച് തെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥയിലലുള്ളതാണ് വള്ളം. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും കോസ്റ്റൽ പോലീസും നടത്തിയ തിരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്.












