കൊൽക്കത്ത: ഇന്തോ- ബംഗ്ലാ അതിർത്തിയിലെ സഹകരണം ശക്തമാക്കുന്നതിനായുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ഇന്ത്യൻ ഭാഗമായ കൊൽക്കത്തയിൽവച്ചാണ് ഇക്കുറി ചർച്ച. ഇതിൽ ഇന്ത്യയുടെ ബിഎസ്എഫും ബംഗ്ലാദേശിന്റെ ബിജിഎഫുമാകും പങ്കെടുക്കുക. അതിർത്തിയില പരസ്പര സഹകരണവും വിശ്വാസവും ഊട്ടി ഉറപ്പിക്കുകയാണ് ചർച്ചയിലൂടെ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
20ാമത് ഇൻസ്‌പെക്ടർ ജനറൽ തല ചർച്ചയാണ് അതിർത്തി സഹകരണം ഉറപ്പാക്കുന്നതിനായി നടത്തുന്നത്. ഇതിൽ പങ്കെടുക്കാൻ ബംഗ്ലാദേശിൽ നിന്നുള്ള ബിജിഎഫിന്റെ സംഘം രാജ്യത്ത് എത്തും. അതിർത്തി തർക്കം, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ, നുഴഞ്ഞു കയറ്റം, ഒന്നിച്ചുള്ള പട്രോളിംഗ് തുടങ്ങി വിവിധ വിഷയങ്ങൾ ആകും ഇരു സേനകളും തമ്മിൽ ചർച്ച ചെയ്യുക. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചർച്ച 25 ന് അവസാനിക്കും.
അതിർത്തിയിൽ ബാക്കിയായിട്ടുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഇരു വിഭാഗം സേനകളും തമ്മിൽ ചർച്ച നടത്തും. ഇന്റലിജൻസ് വിവരങ്ങളുടെ കൈമാറ്റങ്ങൾ സംബന്ധിച്ചും സംസാരിക്കും. അതിർത്തിയിലെ ദുർബല മേഘലകളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചർച്ച ചെയ്യും. വിവിധ തലങ്ങളിൽ ഇരു സേനകളും തമ്മിൽ നടത്തേണ്ട കൂടിക്കാഴ്ചകളെക്കുറിച്ചും ചർച്ചയാകും.
ചർച്ചകളിൽ ബംഗാളിൽ നിന്നുള്ള 12 അംഗ പ്രതിനിധി സംഘമാണ് പങ്കെടുക്കുക. ബ്രിഗേഡിയർ ജനറൽ ഷാമിം അഹമ്മദ് ചർച്ചകൾക്ക് നേതൃത്വം നൽകും. ബിഎസ്എഫ് ഇൻസ്‌പെക്ടർ ജനറൽ ആയുഷ് മണി തിവാരിയുടെ നേതൃത്വത്തിലുളള 15 അംഗ സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുക.
Discussion about this post