ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകളില്ല. എന്നാൽ, പല വീടുകളിലെയും ഫ്രിഡ്ജിന്റെ ഫ്രീസർ തുറന്ന് നോക്കിയാൽ ഐസ് കട്ട പിടിച്ച് നിറഞ്ഞിരിക്കുന്നത് കാണാം.. ഫ്രീസറിലെ ഐസ് കളയാനായി ഫ്രിഡ്ജിൽ തന്നെ ഓപ്ഷനുണ്ടെങ്കിലും അതും ചിലപ്പോൾ ഫലവത്തവാകാറില്ല. ഈ സാഹചര്യങ്ങളിൽ ഫ്രിഡ്ജ് ഓഫ് ചെയ്തു വച്ച് അത് വൃത്തിയാക്കുക എന്നത് ഏറെ പണിയാണ്.
എന്നാൽ, ഒറ്റ മിനിറ്റ് മതി, നമുക്ക് ഫ്രീസറിലെ ഐസ് കളയാൻ. ഫ്രിഡ്ജിലെ ഐസ് തെർമോസ്റ്റാറ്റ് കേടാകുമ്പോഴാണ് ഇത്തരത്തിൽ ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നത്. എന്താണ് തെർമോസ്റ്റാറ്റ് എന്നല്ലേ.. ഫ്രിഡ്ജിനുള്ളിൽ ആവശ്യത്തിന് തണുപ്പായി കഴിഞ്ഞാൽ ഈ തണുപ്പ് ഓട്ടോമാറ്റിക് ആയി കുറയ്ക്കുന്ന ഒന്നാണിത്. ഫ്രിഡ്ജിൽ ആവശ്യത്തിന് തണുപ്പായി കഴിഞ്ഞാൽ തെർമോസ്റ്റാറ്റ് ഫ്രിഡ്ജിന്റെ കംപ്രസറിനെ ഓട്ടോമാറ്റിക് ആയി ഓഫാക്കുന്നു. എന്നാൽ, ഇത് കേടാകുമ്പോൾ ഫ്രിഡ്ജിൽ അമിതമായ തണുപ്പാകുകയും ഐസ് കട്ട പിടിക്കുകയും ചെയ്യുന്നു. ഈ തെറമോസ്റ്റാറ്റ് മാറ്റിവച്ചാൽ നമുക്ക് ഈ പ്രശ്നം കുറക്കാം.
അതുപോലെ, ഫ്രിഡ്ജിലെ ഫ്രീസർ ഡോർ പൊട്ടിയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഫ്രീസറിൽ ഐസ് കട്ടപിടിക്കുന്ന പ്രശ്നമുണ്ടാകും.
Discussion about this post