എറണാകുളം :കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് ബസ് മറിഞ്ഞത്. അപകടത്തിൽപ്പെട്ടത് ബംഗളൂരു തിരുവനന്തപുരം കല്ലട ബസാണ് .
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
42 പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.












