ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ പിടിച്ചെടുത്തവയിൽ പാകിസ്താൻ സൈന്യം ഉപയോഗിച്ചിരുന്ന ചൈനീസ് ടെലികോം ഗിയർ ‘അൾട്രാ സെറ്റുമുണ്ടായിരുന്നുവെന്ന് വിവരം.ഭീകരരിൽ നിന്ന് സുരക്ഷാ സേന പിടിച്ചെടുത്ത ഉപകരണങ്ങൾ നിയന്ത്രണരേഖയിൽ (എൽഒസി) വർദ്ധിച്ചുവരുന്ന ചൈന-പാകിസ്താൻ അവിശുദ്ധ കൂട്ടുകെട്ടിനെ സൂചിപ്പിക്കുന്നു. പാകിസ്താൻ സൈന്യത്തിന് വേണ്ടി ചൈനീസ് കമ്പനികൾ മാത്രമായി കസ്റ്റമൈസ് ചെയ്ത ഈ പ്രത്യേക ഹാൻഡ്‌സെറ്റുകളാണിവ.
നിയന്ത്രണരേഖയ്ക്കപ്പുറമുള്ളനുഴഞ്ഞുകയറ്റങ്ങളെക്കുറിച്ചും നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും പ്രാന്തപ്രദേശങ്ങളിൽ വസിക്കാൻ സാധ്യതയുള്ള തീവ്രവാദികളെക്കുറിച്ചും ഇത് ആശങ്ക ഉയർത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
പാകിസ്താനിലെ സർക്കാർ ഉദ്യോഗസ്ഥർ പരിശീലനവും ആയുധങ്ങളും വെടിക്കോപ്പുകളും നൽകി തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നുണ്ടെന്നാണ് പിടിച്ചെടുത്ത ഉപകരണങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പാകിസ്താനിൽ നിന്നും പാക് അധിനിവേശ കശ്മീരിൽ നിന്നും വിദേശ മൊബൈൽ ഹാൻഡ്‌സെറ്റുകൾ ഭീകരരിൽ നിന്നും പിടിച്ചെടുത്തത് തീവ്രവാദ ഗ്രൂപ്പുകൾക്ക് പാകിസ്താനിലെ ഭരണകൂടത്തിൽ നിന്ന് പരിശീലനവും ആയുധങ്ങളും വെടിക്കോപ്പുകളും ലഭിക്കുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.








