ന്യൂഡൽഹി: വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കും പ്രസവാവധി നൽകി കേന്ദ്രസർക്കാർ. 180 ദിവസം (ആറ് മാസം) ആണ് അവധി നൽകിയിരിക്കുന്നത്. 1972ലെ സെൻട്രൽ സിവിൽ സർവീസ് നിയമം ഭേതഗതി ചെയ്തുകൊണ്ടാണ് പുതിയ നടപടി. പുതിയ നിയമം അനുസരിച്ച് വാടക ഗർഭധാരണത്തിലൂടെ പിതാവാകുന്ന വ്യക്തിക്കും 15 ദിവസം അവധിയെടുക്കാം.
വാടകഗർഭ ധാരണത്തിലൂടെ മാതാപിതാക്കളായാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രസവാവധി അനുവധിക്കുന്ന നിയമം നിലവിലുണ്ടായിരുന്നില്ല. ഈ മാസം 18ന് ആണ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വിഭാഗം ഭേതഗതി ചെയ്ത് ഉത്തരവിറക്കിയത്.
Discussion about this post