ടിപി ശ്രീനിവാസനെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. വ്യക്തികളെ ആക്രമിച്ചല്ല നയങ്ങളെ എതിര്‍ക്കേണ്ടത്. ആക്രമിച്ചയാള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ കര്‍ശന നടപടി എടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ടിപി ശ്രീനിവാസെ കയ്യേറ്റം ചെ്ത നടപടി അതിരു കവിഞ്ഞതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പ്രതികരിച്ചു. അതേസമയം ടിപി ശ്രീനിവാസന് വിദേശ ചാരനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും. അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണനല്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Discussion about this post