കൊല്ലം : കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസ്സും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചൽ ആയൂർ പാതയിൽ കൈപ്പള്ളി മുക്ക് ഐസ് പ്ലാന്റിന് സമീപമാണ് അപകടം നടന്നത്.
ടെമ്പോ ഡ്രൈവർ വെളിയം സ്വദേശി ഷിബു ആണ് മരിച്ചത്. അഞ്ചലിലേക്ക് റബർ തൈകളുമായി പോയിരുന്ന ടെമ്പോ ആണ് അപകടത്തിൽ പെട്ടത്. മുല്ലപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുമായി ടെമ്പോ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ടെമ്പോട് മുൻവശം പൂർണമായും തകർന്ന നിലയിലായിരുന്നു. ടെമ്പോ ഡ്രൈവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കെഎസ്ആർടിസി ബസ്സിൽ ഉണ്ടായിരുന്ന 14 യാത്രക്കാർക്കാണ് പരിക്കേറ്റിട്ടുള്ളത്.
Discussion about this post