Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article

ഇന്ത്യയുടെ ഓരോ വിജയവും ഇവിടെയുള്ള ഓരോ കൊച്ചു കുട്ടികളെ മുതൽ അമ്മൂമ്മാരെ വരെ സന്തോഷിപ്പിക്കുന്നുണ്ട്; വാണി ജയതേ

by Brave India Desk
Jun 28, 2024, 05:13 pm IST
in Cricket, India, Article
Share on Facebook
Tweet
WhatsApp
Telegram
വാണി ജയതേ

ഇക്കഴിഞ്ഞ ദിവസം, ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ മാച്ച് നടക്കുന്ന സമയം. നിർഭാഗ്യവശാൽ വിമാനത്തിനകത്തായിരുന്നു. അഫ്ഗാൻ ഇന്നിംഗ്‌സ് കഴിയാറാവുമ്പോഴേക്കും ഫോൺ ഫ്ളൈറ്റ് മോഡിലാക്കേണ്ടി വന്നു. എന്റെ തൊട്ടു മുന്നിലെ സീറ്റിൽ ഇരുന്നിരുന്നത് ഒരു മൂന്നംഗ കുടുംബമായിരുന്നു. ഒരു എൺപത് വയസ്സോളം പ്രയാമുള്ള മുത്തശ്ശി (അവർ വീൽ ചെയറിലാണ്) പിന്നെ അവരുടെ മകളോ മരുമകളോ ആവും ഒരു യുവതി അവരുടെ അഞ്ചു വയസ്സ് മതിക്കുന്ന ഒരു ചെറുമകൻ. മുത്തശ്ശിയും ചെറുമകനും ചേർന്നിരുന്ന് വിമാനത്തിനകത്ത് വളരെ ഉത്സാഹത്തോടെ കളി കണ്ടു കൊണ്ടിരിക്കുമ്പോഴാണ്, വിമാനം ഉയരാനുള്ള അനൗൺസ്മെന്റ് വന്നതും, ഫ്ളൈറ്റ് മോഡിലാക്കാൻ എയർ ഹോസ്റ്റസ് വന്നു പറഞ്ഞതും. എന്നെപ്പോലെതന്നെ വളരെ ഇച്ഛഭംഗത്തോടെ അവരും ഹോട്ട് സ്റ്റാർ ക്ലോസ് ചെയ്തു വയ്ക്കുന്നത് കണ്ടു. പിന്നെ രണ്ടര മണിക്കൂറോളം വിമാനത്തിൽ അക്ഷമരായി ഇരുന്നാണ് ഞങ്ങൾ യാത്ര ചെയ്തത്. ലാൻഡ് ചെയ്ത ഉടനെ ഫോൺ ഓൺ ചെയ്തു, അഫ്ഗാൻ ടീമിന്റെ വിജയ വാർത്ത അറിഞ്ഞു.

അതിശയോക്തി പറയുകയല്ല, വിമാനത്തിൽ ഇരുന്നിരുന്ന ഭൂരിഭാഗം പേരും ലാൻഡ് ചെയ്ത പാടെ ആദ്യം ചെയ്തത് സ്‌കോർ നോക്കുകയാണ് എന്നത് അവരുടെ പരിസരം മറന്നുള്ള പ്രതികരണങ്ങൾ കൊണ്ട് തിരിച്ചയറിയാമായിരുന്നു. നമ്മുടെ പയ്യൻസും, അവന്റെ മുത്തശ്ശിയും ഒരേ സമയം ആവേശപ്രകടനം നടത്തി പരസ്പരം കയ്യടിച്ചു. അത് അഫ്ഗാൻ വിജയത്തിന്റെ മാത്രമായിരുന്നില്ല ഇന്ത്യയുടെ ഫൈനൽ പ്രവേശത്തിന്റെ ഉറപ്പിലും കൂടിയായിരുന്നു. പിന്നെ അവിടെ നിന്നും ബാഗേജ് ബെൽറ്റ് വരെ അവർ വാശിയേറിയ ചർച്ചയിലായിരുന്നു. ആരൊക്കെ സെമി ടീമിൽ വേണം, ആരെ ഡ്രോപ്പ് ചെയ്യണം, എന്തൊക്കെ ആയിരിക്കണം സ്ട്രാറ്റജി എന്നൊക്കെ ആ എൺപതുകാരിയും അഞ്ചു വയസ്സുകാരനും കൂലംകഷമായ ചർച്ചയായിരുന്നു. ബാഗേജുമായി പോവുന്നത് വരെ അത് വളരെ കൗതുകത്തോടെ തന്നെ ഞാൻ കേട്ട് നിന്നു. പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ ക്രിക്കറ്റ് ഭൂരിഭാഗം ഇന്ത്യക്കാരുടെയും ഒരു വികാരമാണ്. അതിൽ പ്രായഭേദമില്ല, ലിംഗ വ്യത്യാസമില്ല, പണ്ഡിതനും പാമരനുമില്ല, ജാതിയും മതവുമില്ല, സമൂഹത്തിലെ സ്ഥാനമാനങ്ങളുമില്ല…. പലപ്പോഴും പ്രതികരണങ്ങൾ ന്യായമാവണം എന്നില്ല, സന്തുലിതവും ആവില്ല. കാരണം ആത്യന്തികമായി ക്രിക്കറ്റ് ഒരു വികാരണമാണ്.

Stories you may like

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

എന്നാൽ അതിനിടയിലും സ്വയം പ്രഖ്യാപിത എലീറ്റ് ഫാൻസും, സ്ട്രീറ്റ് ഫാൻസുമുണ്ട്. ആദ്യം പറഞ്ഞ കൂട്ടത്തിന് രണ്ടാമത്തെ ഗണത്തിൽ പെട്ടവരോട് പുച്ഛമാണ്. സാധാരണക്കാരായ ആസ്വാദകർ ചിന്തിക്കുന്നത് അവരുടെ ഹൃദയം കൊണ്ടാണ്. അത് കൊണ്ട് തന്നെ അവരുടെ അഭിപ്രായങ്ങൾ റേഷനൽ ആയിരിക്കില്ല, ഇമോഷണൽ ആയിരിക്കും. അത് അവർക്ക് പ്രകടിപ്പിക്കാതിരിക്കാനും കഴിയില്ല. അതുകൊണ്ട് തന്നെയാണ് ഒന്നോ രണ്ടോ കളികളിൽ പെട്ടെന്ന് വിക്കറ്റ് നഷ്ടപ്പെടുന്ന കൊഹ്ലിയെ മാറ്റണമെന്ന അഭിപ്രായം പറയുന്നത്. ഒരു സ്ട്രീറ്റ് ഫാൻ ആയ എന്നെ സംബന്ധിച്ചിടത്തോളം ഒന്നേയുള്ളൂ.. ഇന്ത്യ ജയിച്ചാൽ മതി, അത് ആരുടെ കളിച്ചത് കൊണ്ടായാലും ആര് കളിക്കാത്തത് കൊണ്ടായാലും ഒരേ പോലെ സ്വീകാര്യമാണ്. കാരണം ക്രിക്കറ്റ് ഫീൽഡിലായാലും ഇന്ത്യയുടെ ഓരോ വിജയവും ഇവിടെയുള്ള ഓരോ കൊച്ചു കുട്ടികളെ മുതൽ അമ്മൂമ്മാരെ വരെ സന്തോഷിപ്പിക്കുന്നുണ്ട്. അതിലും നല്ല ഒരു കാഴ്ച നമുക്ക് ആസ്വദിക്കാൻ കഴിയില്ല.

Tags: cricketVani Jayatef b post
Share
Tweet
Send
Share

Latest stories from this section

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

Latest News

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies