വാഷിംഗ്‌ടൺ:ഡൊണാൾഡ് ട്രംപുമായുള്ള ദയനീയമായ സംവാദത്തിന്റെ പശ്ചാത്തലത്തിൽ,അമേരിക്കൻ പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറാൻ ജോ ബൈഡൻ പിൻമാറാൻ വിസമ്മതിച്ചാൽ ഡെമോക്രാറ്റിക് പാർട്ടിക്ക് നൽകി വരുന്ന സാമ്പത്തിക പിന്തുണ പിൻവലിക്കുമെന്ന് മുന്നറിയിപ്പ് നൽകി സാമ്പത്തിക ദാതാക്കൾ.
പ്രമുഖ ഡെമോക്രാറ്റിക് പാർട്ടി അനുഭാവിയും വാൾട്ട് ഡിസ്നി കുടുംബ സ്വത്തിന്റെ അവകാശിയുമായ അബിഗെയ്ൽ ഡിസ്നിയാണ് ,ജോ ബൈഡൻ വിമർശകരുടെ പട്ടികയിൽ ചേർന്ന ഏറ്റവും പുതിയ സാമ്പത്തിക ദാതാവ് . ബൈഡൻ പ്രസിഡന്റ് മത്സരത്തിൽ നിന്ന് മാറി നിന്നില്ലെങ്കിൽ പാർട്ടിക്ക് സംഭാവന നൽകുന്നത് നിർത്തുമെന്ന് അവർ തുറന്നടിച്ചിട്ടുണ്ട്.
ഡൊണാൾഡ് ട്രംപുമായുള്ള സംവാദത്തിൽ പ്രായാധിക്യം കാരണം സംസാരിക്കേണ്ടത് എന്താണെന്ന് പോലും മറന്നു പോകുന്ന അവസ്ഥയാണ് നിലവിൽ ജോ ബൈഡന്.
ജോ ബൈഡൻ പിന്മാറണം എന്ന് ആവശ്യപ്പെടുന്നവർ ഇന്ത്യൻ വംശജയായ കമലാ ഹാരിസ് ബൈഡന് പകരം വരണം എന്നാണ് ആവശ്യപ്പെടുന്നത്.
Discussion about this post