ഡല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും കോണ്‍്രസ് എം.പിയുമായ ശശി തരൂരിനെ ഡല്‍ഹി പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇതിന് ശേഷം തരൂരിനെ നുണപരിശോധനയ്ക്ക വിധേയമാക്കാനുള്ള തീരുമാനവും പോലീസ് പരിഗണിയ്ക്കുന്നുണ്ടെന്നാണ് സൂചന.
എഫ്.ബി.ഐ, എയിംസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും നടപടി. തരൂരിനെ ചോദ്യം ചെയ്യുന്നതിനൊപ്പം തന്നെ സുനന്ദയെ ചികിത്സിച്ച തിരുവനന്തപുരത്തെ ഡോക്ടര്‍മാരെയും പോലീസ് ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം തരൂരിന്റെ സഹായിയെയും ഡ്രൈവറെയും കുടുംബ സുഹൃത്തുകളെയും ദല്‍ഹി പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. നാരായണന് സിങ്ങിനെയും ബജറംഗിയെയുമാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇവരെ നേരത്തെ നുണപരിശോധനയ്ക്കും വിധേയരാക്കിയിരുന്നു.
സുനന്ദയുടെ ആന്തരാവയവങ്ങളുടെ പരിശോധനയില്‍ അമിതമായി കഴിച്ച മരുന്നിന്റെ അംശം യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ കണ്ടെത്തിയിരുന്നു. ഈ മരുന്ന് എവിടെ നിന്ന് വാങ്ങിയതെന്ന് കണ്ടെത്താന്‍ തരൂരിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള ലോധി കോളനിയിലെ മെഡിക്കല്‍ ഷോപ്പുകളിലെ ജീവനക്കാരെയും ചോദ്യം ചെയ്തിട്ടുണ്ട്.
ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് തരൂരിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തയ്യാറായത്.
Discussion about this post