മുംബൈ: ശ്രീലങ്കയിൽ നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ട്വന്റി 20 ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ രണ്ട് മലയാളി താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ആശാ ശോഭന, സജന സജീവൻ എന്നിവരാണ് ടീമിലെ മലയാളി സാന്നിദ്ധ്യങ്ങൾ.
ടൂർണമെന്റിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ജൂലൈ 19ന് ധാംബുള്ളയിൽ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂലൈ 21ന് നടക്കുന്ന മത്സരത്തിൽ യുഎഇ ആണ് ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജൂലൈ 23ന് ഇന്ത്യ നേപ്പാളിനെ നേരിടും.
സ്ക്വാഡ്: ഹർമൻപ്രീത് കൗർ (ക്യാപ്ടൻ), സ്മൃതി മന്ഥാന (വൈസ് ക്യാപ്ടൻ), ഷഫാലി വർമ, ദീപ്തി ശർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രകാർ, അരുന്ധതി റെഡ്ഡി, രേണുക സിംഗ് ഠാക്കൂർ, ദയാളൻ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ
റിസർവ്: ശ്വേത ഷെറാവത്, സൈക ഇഷാഖ്, തനൂജ കൻവർ, മേഘ്ന സിംഗ്
Discussion about this post