കർണാൽ (ഹരിയാന): ഹരിയാനയിൽ 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് ശനിയാഴ്ച സംസ്ഥാന ബിജെപി നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രിയും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടർ.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പാർട്ടി പ്രവർത്തകർ ആവേശത്തിലാണ്. കോൺഗ്രസ് പറയുന്ന നുണകൾ അടുത്ത തിരഞ്ഞെടുപ്പിൽ വിലപ്പോവില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ (കോൺഗ്രസ്) പ്രയോഗിച്ച തന്ത്രങ്ങൾ ഇനി നടപ്പിലാക്കാൻ പോകുന്നില്ല, യോഗത്തിന് ശേഷം മുൻ ഹരിയാന മുഖ്യമന്ത്രി കർണാലിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും 5 സീറ്റുകൾ വീതം നേടിയിരുന്നു. ബിജെപിക്ക് 46.11 ശതമാനം വോട്ടും കോൺഗ്രസിന് 43.67 ശതമാനം വോട്ടും സഖ്യകക്ഷിയായ ആം ആദ്മി പാർട്ടിക്ക് 3.94 ശതമാനം വോട്ടും ആണ് ലഭിച്ചത്.
Discussion about this post