ചെന്നൈ: ബഹുജൻ സമാജ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ ആംസ്‌ട്രോങ്ങിനെ പട്ടാപ്പകൽ ആക്രമികൾ കൊലപ്പെടുത്തിയതിനെ തുടർന്ന് തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഭാരതീയ ജനതാ പാർട്ടി നേതാവ് ഷെഹ്‌സാദ് പൂനവല്ല. സംസ്ഥാനത്ത് ഒരു ദളിത് വ്യക്തിയും സുരക്ഷിതനല്ല എന്ന് പറഞ്ഞ അദ്ദേഹം, രാഹുൽ ഗാന്ധിയും ഇൻഡി സഖ്യവും എവിടെയാണ് ഇപ്പോഴെന്നും പരിഹസിച്ചു.
“കല്ലുറിശ്ശി ഹൂച്ച് ദുരന്തത്തിൽ 65 ദലിതർക്ക് ജീവൻ നഷ്ടപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ എന്താണ് ധാർമ്മിക അവകാശമുള്ളത്? എവിടെയാണ് ഇൻഡി സഖ്യകക്ഷി നേതാക്കൾ എവിടെ?.. ഇത്രയധികം പേർ കൊല്ലപ്പെട്ടതിനെ കുറിച്ച് രാഹുൽ ഗാന്ധി ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല. എന്ത്‌കൊണ്ടാണ് തമിഴ്‌നാട്ടിൽ മരിച്ച ദളിതരുടെ വീടുകൾ അദ്ദേഹം സന്ദർശിക്കാത്തത് ? ഇത് ദുരന്തത്തിൽ പോലും രാഹുൽ ഗാന്ധി കാണിക്കുന്ന തരം തിരിവിനെയാണ് കാണിക്കുന്നത്.
സംഭവത്തിന് പിന്നാലെ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയും ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ചു.
“ഇന്നലെ ഒരു പാർട്ടി നേതാവിനെ വെട്ടിക്കൊന്നു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഈ സംസ്ഥാന സർക്കാരിൽ ഒരു സാധാരണക്കാരൻ്റെ ജീവന് ഒരുറപ്പുമില്ല ,” ബിജെപിയുടെ സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ അണ്ണാമലൈ പറഞ്ഞു.
Discussion about this post