തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെയുള്ള ന്യുന മർദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾകടലിനു മുകളിലായുള്ള ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ടെന്നും വകുപ്പ് ഇതിന്റ സ്വാധീനഫലമായി നാലു ദിവസം കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും മറ്റിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും സാധ്യതയെന്നാണ് പ്രവചനം. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് സംസ്ഥാനത്തെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം ഇന്ന് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.കേരള തമിഴ്‌നാട് തീരങ്ങളിലെ മത്സ്യത്തൊഴിലാളികളോടും ജാഗ്രത പുലർത്താൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Discussion about this post