മുംബൈ: കനത്ത മഴയിൽ മുംബൈ നഗരം മുങ്ങി. നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. റോഡുകളിൽ മുഴുവൻ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. പുലർച്ചെ ഒരു മണി മുതൽ 7 മണിവരെയുള്ള സമയം 300 എംഎം മഴയാണ് മുംബൈയിൽ ലഭിച്ചത്.
അന്ധേരി, കുർല, ബന്ധൂപ്, കിംഗ്‌സ് സർക്കിൾ, വിലേ പാർലി എന്നിവിടങ്ങളിലാണ് മഴ കൂടുതലായി ബാധിച്ചത്. അനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധി പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞുള്ള അവധിയുടെ കാര്യം പിന്നീട് അറയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ലോക്കൽ ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയതായും ട്രാക്കിൽ നിന്നും വെള്ളം പൂർണമായും നീങ്ങിയതിന് ശേഷം പുനരാരംഭിക്കുമെന്നും റെയിൽ വേ അധികൃതർ അറിയിച്ചു











Discussion about this post