തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ കോളർ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ഫലം ഇന്ന് കിട്ടിയേക്കും. 11 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. നിലവിൽ 10 വയസ്സുകാരനായ അന്തേവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
വയറിളക്കത്തെ തുടർന്ന് മരിച്ച 26 കാരനായ അന്തേവാസിയുടെ ബന്ധുക്കളും നിരീക്ഷണത്തിലാണ്. കേന്ദ്രത്തിലെ മെൻസ് ഹോസ്റ്റലിലെ മറ്റ് അന്തേവാസികളും നിരീക്ഷണത്തിൽ തുടരുകയാണ്. രോഗം വ്യാപിച്ചതോടെ ഭിന്നശേഷിക്കാരുടെ ഹോസ്റ്റൽ പൂട്ടി.
കോളറ ബാധയെ തുടർന്ന് തിരുവനന്തപുരത്ത് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാൽ അടിയന്തരമായി പരിശോധന നടത്തണമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു
ലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ അഥവാ ഛർദ്യാതിസാരം . വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ ‘കോളറാ ടോക്സിൻ’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. വയറിളക്കവും ഛർദ്ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ.
Discussion about this post