തിരുവനന്തപുരം: സരിത എസ് നായരുടെ ആരോപണങ്ങള്‍ക്കെതിരെ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രതികരണം. നിശബ്ദതയാണ് മികച്ച മറുപടിയെന്ന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശത്രുക്കള്‍ക്ക് തന്നെ അപകടപ്പെടുത്താനും കൊല്ലാനുമാകും പക്ഷെ തന്റെ കീഴ്വഴക്കങ്ങള് മാറ്റാനാകില്ലെന്ന മഹാത്മാ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ദരിച്ചാണ് ചാണ്ടി ഉമ്മന്റെ പോസ്റ്റ്.
‘സോളാര്‍ ബിസിനസുമായി ബന്ധമില്ലെന്ന് തന്റെ സൃഹ്യത്തുക്കള്ക്കും അഭ്യുദയകാംക്ഷികള്‍ക്കും അറിയാം. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്, അതില്‍ വിശ്വസിക്കുന്നു. ഒരു നാള് സത്യം പുറത്തുവരും’ ചാണ്ടി ഉമ്മന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സോളാര്‍ കേസിലെപ്രതിയായ മറ്റൊരു സ്ത്രീയും ചാണ്ടി ഉമ്മനും തമ്മില്‍ ബന്ധമുണ്ടെന്നും, ഇവര്‍ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് തിരുവഞ്ചൂര്‍ രാധാകൃഷണന്റെ പക്കല്‍ ഉണ്ടെന്നും. ഈ തെളിവുകള്‍ ഉപയോഗിച്ച് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയതായും സരിത പറഞ്ഞു. തിരുവഞ്ചൂരും ഈ ആരോപണം നിഷേധിച്ചിരുന്നു.
Discussion about this post