തിരുവനന്തപുരം: രണ്ടു കോടി രൂപ നല്‍കിയെന്ന ആരോപണത്തില്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചെന്ന് ആരോപിച്ചാണ് നടപടി. കെപിസിസി പ്രസിഡന്റ് ആയിരിക്കെ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയതെന്നും ബിജു ആരോപിച്ചിരുന്നു.
രസീതില്ലാതെ പണംവാങ്ങുന്ന ശീലം കെപിസിസിക്കില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ പറഞ്ഞിട്ട് ആരും കെപിസിസിക്ക് പണം നല്‍കിയിട്ടുമില്ല. പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. കെപിസിസി കണണക്കുകള്‍ ഓഡിറ്റ് ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍ അടക്കമുള്ള എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും അറിയിക്കാറുമുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.
രസീതില്ലാതെയാണ് ചെന്നിത്തലയ്ക്ക് പണം നല്‍കിയത് എന്നായിരുന്നു ബിജുവിന്റ ആരോപണം.
Discussion about this post